
കോട്ടയം : എംപി ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് ഗവ ദന്തൽ കോളേജിനായി വാങ്ങിയ ടിഎംജെ ആർത്രോസ്കോപ്പ് ഓറൽ ആൻഡ് മാക്സില്ലോഫേഷ്യൽ വിഭാഗത്തിന് തോമസ് ചാഴികാടൻ എംപി കൈമാറി.
എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപ ചിലവഴിച്ചാണ് ആർത്രോസ്കോപ്പ് വാങ്ങിയത്. ദന്തൽ കോളേജ് പ്രിൻസിപ്പാൾ ഡോ സുജ അനി ജി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ സാബു മാത്യു, ഡോ. ജോർജ് വർഗീസ്, ഡോ. എസ് മോഹൻ, ഡോ. ആന്റണി പിജി, സാം വർഗീസ് എന്നിവർ പങ്കെടുത്തു.