നിപയ്ക്ക് പിന്നാലെ വിറപ്പിച്ച് ഡെങ്കിപ്പനി; സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ഇന്നലെ 65 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; കൂടുതല്‍ എറണാകുളത്ത്

നിപയ്ക്ക് പിന്നാലെ വിറപ്പിച്ച് ഡെങ്കിപ്പനി; സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ഇന്നലെ 65 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; കൂടുതല്‍ എറണാകുളത്ത്

Spread the love

സ്വന്തം ലേഖിക

കൊച്ചി: സംസ്ഥാനത്ത് ഡെങ്കിപ്പനിയും പകര്‍ച്ചപ്പനിയും പടരുന്നു.

സംസ്ഥാനത്ത് ഇന്നലെ 65 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്. 20 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ജില്ലയില്‍ 66 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഇന്നലെ 760 പേരാണ് പനി ബാധിതരായി ചികിത്സ തേടിയത്. ഡെങ്കിപ്പനി ബാധിതരും ലക്ഷണങ്ങളോടെ ചികിത്സയിലുള്ളവരിലും ഏറെയും കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലുള്ളവരാണ്.

ഡെങ്കിപ്പനി സ്ഥിരീകരിച്ച മറ്റു ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം എറണാകുളത്തെ അപേക്ഷിച്ച്‌ കുറവാണ്. എറണാകുളം ജില്ലയിലെ ആലുവയിലും കണ്ടക്കടവിലുമായി രണ്ടുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.