video
play-sharp-fill
വീണ്ടും നോട്ട് നിരോധനം ; രാജ്യത്ത് രണ്ടായിരത്തിന്റെ നോട്ടുകൾ ഇനിയില്ല. അച്ചടി അവസാനിപ്പിച്ച് റിസർവ്വ് ബാങ്ക്

വീണ്ടും നോട്ട് നിരോധനം ; രാജ്യത്ത് രണ്ടായിരത്തിന്റെ നോട്ടുകൾ ഇനിയില്ല. അച്ചടി അവസാനിപ്പിച്ച് റിസർവ്വ് ബാങ്ക്

 

സ്വന്തം ലേഖിക

ന്യൂഡൽഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനൊരുങ്ങി റിസർവ് ബാങ്ക്. 2000 നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചിട്ടുണ്ട്. വിവരാവകാശ മറുപടിയിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വയ്കതമാക്കിയത്. രാജ്യത്തെ കളളപ്പണ ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി സ്വീകരിക്കുന്നത്. ഈ തീരുമാനത്തിന്റെ തുടർച്ചയായി 2000 രൂപയുടെ നോട്ടുകൾ പ്രചാരണത്തിൽ നിന്നും പിൻവലച്ചേക്കുമെന്നും റപ്പോർട്ടുകളുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ കറൻസി പ്രിന്റ് അച്ചടിക്കുന്ന ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്ത് ഒറ്റ 2000 നോട്ട് പോലും അച്ചടിച്ചിട്ടില്ല.

എ.ടി.എമ്മുകളിലും മറ്റും ഏറെ നാളുകളായി 2000 നോട്ടിന്റെ ക്ഷാമം അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇതിനു പിറകെയാണ് വിവരാവകാശ അപേക്ഷയിൽ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായുളള
റിസർവ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. നടപ്പുസാമ്പത്തിക വർഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസർവ് ബാങ്കിന്റെ മറുപടിയിൽ പറയുന്നത്. 2000 രൂപ നോട്ടിന്റെ പൂഴ്ത്തിവെയ്പ് തടയുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് നോട്ടിന്റെ അച്ചടി നിർത്താനായി റിസർവ് ബാങ്ക് തീരുമാനിക്കുന്നത്. ആദ്യം നോട്ട് അച്ചടിച്ച് ഇറക്കുന്നതിൽ കുറവ് വരുത്തി പിന്നീടത് പൂർണമായും നിർത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോട്ടുനിരോധനം രാജ്യത്ത് സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെങ്കിലും അനിയന്ത്രിതമായ അളവിലുള്ള കളളപ്പണ ഇടപാടുകൾക്ക് തടയിടാൻ കഴിയുമെന്ന് അധികൃതർ കരുതുന്നു. യൂറോപ്പ്യൻ രാജ്യങ്ങൾ പതിവായി ഈ രീതി സ്വീകരിക്കാറുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധൻ നിതിൻ ദേശായിയും പറയുന്നു. 2016 ഡിസംബർ 8ന് 500, 1000 നോട്ടുകൾ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 201617 സാമ്പത്തിക വർഷം 3,54 കോടി 2000 രൂപ നോട്ടുകളാണ് അച്ചടിച്ചത്. 201718ൽ ഇത് 11 കോടി നോട്ടുകളായി ചുരുക്കി. കഴിഞ്ഞ സാമ്പത്തികവർഷം ഇത് 4.6 കോടി രൂപയായതായും കണക്കുകൾ വ്യക്തമാക്കുന്നു.