video
play-sharp-fill
ഭരണഘടന ഉയർത്തിപ്പിടിക്കാൻ യുവ അഭിഭാഷകർ മുന്നിട്ടിറങ്ങണം. ജസ്റ്റീസ്  കെ.ടി.തോമസ്

ഭരണഘടന ഉയർത്തിപ്പിടിക്കാൻ യുവ അഭിഭാഷകർ മുന്നിട്ടിറങ്ങണം. ജസ്റ്റീസ്  കെ.ടി.തോമസ്

സ്വന്തം ലേഖകൻ

കോട്ടയം: തലമുറകളുടെ സഹനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കാൻ യുവ അഭിഭാഷകർ മുന്നിട്ടിറങ്ങണമെന്നു ജസ്റ്റീസ് കെ.ടി.തോമസ് ആവശ്യപ്പെട്ടു. നാമിന്ന് അനുഭവിക്കുന്ന സ്വതന്ത്രത്തിന്റെ ശുദ്ധവായു വലിയ പോരാട്ടങ്ങളുടെ ഉല്പന്നമാണ്. അത് ഉറപ്പു വരുത്തുന്ന മൗലിക തത്വങ്ങൾ ഭരണഘടനയാണു് വിഭാവന ചെയ്തത്.

അടിയന്തിരാവസ്ഥയുടെ ഓർമകൾ അതിന്റെ മേൽ നടന്ന കയ്യേറ്റങ്ങളെ അനുസ്മരിപ്പിക്കുന്നു. അതിന്റെ അന്തസത്തയെ സംരക്ഷിക്കാൻ കോടതി മുറികളും പോരാട്ട വേദികളായി. അഭിഭാഷകവൃത്തിയെ തൊഴിലായി സ്വീകരിക്കുന്ന പുതിയ തലമുറ ഈ പാരമ്പര്യങ്ങളെ സ്വാംശീകരിക്കണമെന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ കോട്ടയത്തു നടന്ന യുവ അഭിഭാഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാഗത സംഘം ചെയർമാൻ അഡ്വ:കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ: സി.എസ്.അജയൻ പതാക ഉയർത്തി. യുവ അഭിഭാഷകരുടെ പ്രശനങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി സി.പി.പ്രമോദ് പ്രഭാഷണം നടത്തി.

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് എ.എം ബാബു, ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ കെ.ഗോപാലക്കുപ്പ്, അഡ്വ.പി.കെ.ഹരികുമാർ ,അഡ്വ: പി.ഷാനവാസ്, അജിതൻ നമ്പൂതിരി അഡ്വ: ചെറിയാൻ വർഗീസ്, അഡ്വ: സജി കൊടുവത്ത്, അഡ്വ: സി.കെ.സുരേന്ദ്രൻ, അഡ്വ: കെ.സാബു, അഡ്വ: ആശാ ചെ റിയാൻ, അഡ്വ കെ.ഒ.അശോകൻ, അഡ്വ: പി കെ.അനുമോൻ, അഡ്വ.പി.എൻ അശോക് ബാബു എന്നിവർ സംസാരിച്ചു.