ഡെൽറ്റാ വൈറസ് സ്ഥിരീകരിച്ചതോടെ മൂന്നാം തരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ ഊർജിതമാക്കും വീണാ ജോർജ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മൂന്നാം തരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളും ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

പാലക്കാട് ജില്ലയില്‍ പറളി, പിരായിരി എന്നീ പഞ്ചായത്തുകളില്‍ ഡെല്‍റ്റ പ്ലസ് വൈറസ് കണ്ടെത്തിയിരുന്നു. കുട്ടികളില്‍ കോവിഡ് ബാധിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് പീഡിയാട്രിക് വാര്‍ഡുകളില്‍ പരമാവധി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ആശുപത്രിയിലും വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

വൈദ്യു മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ പാലക്കാട് ജില്ലാ കലക്ടറേറ്റില്‍ നടന്ന ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് നിലവില്‍ 48 ഡെല്‍റ്റ പ്ലസ് കേസുകള്‍; കേരളത്തിലും തമിഴ്നാട്ടിലുമുള്‍പ്പെടെ സാന്നിധ്യം

ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ വാക്‌സിനേഷന്‍ കൂട്ടണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

ഒരു ദിവസം 50,000 ഡോസ് വരെ കുത്തിവെപ്പ് നടത്താന്‍ ജില്ല പര്യാപ്തമാണെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ഡിഎംഒ ഡോ. കെ പി റീത്ത, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.