video
play-sharp-fill
പന്തിൻ്റെ ഡൽഹിയെ പപ്പടം പോലെ പൊടിച്ച് സഞ്ജുവിൻ്റെ രാജസ്ഥാൻ: സജ്ഞു നിറം മങ്ങിയിട്ടും അവസാന ഓവറിൽ രാജസ്ഥാന് വിജയം

പന്തിൻ്റെ ഡൽഹിയെ പപ്പടം പോലെ പൊടിച്ച് സഞ്ജുവിൻ്റെ രാജസ്ഥാൻ: സജ്ഞു നിറം മങ്ങിയിട്ടും അവസാന ഓവറിൽ രാജസ്ഥാന് വിജയം

സ്പോട്സ് ഡെസ്ക്

മുംബൈ: പന്തിൻ്റെ ഡൽഹിയെ പപ്പടം പോലെ പൊടിച്ച് സഞ്ജുവിൻ്റെ രാജസ്ഥാൻ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അവസാന ഓവറിൽ രാജസ്ഥാന്‍ റോയല്‍സിന് ഉജ്വല വിജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തത് , മൂന്ന് പന്ത് ബാക്കി നിൽക്കെ രാജസ്ഥാൻ മറികടന്നു.

പഞ്ചാബിനെതിരായ മത്സരത്തിൽ സഞ്ജു സിംഗിൾ നൽകാതെ മാറ്റി നിർത്തിയ ക്രിസ് മോറിസ് 18 പന്തിൽ 36 റണ്ണെടുത്ത് വിജയശില്പിയായി. മൂന്ന് പന്തിൽ നാല് റണ്ണെടുത്ത് പുറത്തായ സഞ്ജു ഇത്തവണ നിരാശപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം കളിയിലാം ടോസ് നേടിയ സഞ്ജു ഡൽഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു ഡല്‍ഹിയുടെ തുടക്കം. 11 പന്തുകളില്‍ നിന്നും 9 റണ്‍സെടുത്ത താരത്തെ അത്ഭുതകരമായ ക്യാച്ചിലൂടെ നായകന്‍ സഞ്ജു സാംസണ്‍ പുറത്താക്കി.

32 പന്തുകളില്‍ നിന്നും ഒന്‍പത് ബൗണ്ടറികളുടെ സഹായത്തോടെ 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഋഷഭ് പന്താണ് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മാര്‍ക്കസ് സ്റ്റോയിനിസ്സിനെ പൂജ്യനാക്കി മടക്കി മുസ്താഫിസുര്‍. ബൗളിങ്ങില്‍ ജയദേവ് ഉനദ്ഘട്ട് 3 വിക്കറ്റുകള്‍ നേടിയപ്പോള്‍, മുസ്തഫിസുര്‍ റഹ്മാന്‍ 2 വിക്കറ്റും നേടി. അവസാന ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ടോം കറനും ക്രിസ് വോക്‌സും ചേര്‍ന്നാണ് ഡല്‍ഹിയെ മാന്യമായ സ്‌കോറിലെത്തിച്ചത്.

ടോം കറന്‍ 21 റണ്‍സും വോക്‌സ് 15 റണ്‍സുമെടുത്തു. മത്സരത്തില്‍ ഒരു സിക്‌സ് പോലും നേടാന്‍ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനെയും കാത്തിരുന്നത് തകർച്ചയായിരുന്നു. 30 റണ്ണെത്തും മുൻപ് സഞ്ജു അടക്കം മൂന്ന് മുൻ നിര ബാറ്റ്സ്മാൻമാർ പവലിയനിൽ എത്തി. മില്ലർ 43 പന്തിൽ 62 , 19 റണ്ണെടുത്ത തിവാത്തിയ എടുത്ത 17 റണ്ണും , ഏഴ് പന്തിൽ 11 റണ്ണെടുത്ത ഉനദ്കട്ടും ചേർന്നാണ് ചെറുത്ത് നിൽപ്പ് നടത്തിയത്.

അവസാന അഞ്ച് ഓവറിൽ 63 റണ്ണാണ് രാജസ്ഥാന് വേണ്ടിയിരുന്നത്. ഇവിടെ തുടർച്ചയായി രണ്ട് സിക്‌സ് പറത്തി മില്ലർ പ്രതീക്ഷ നൽകി. എന്നാൽ തൊട്ടടുത്ത പന്തിൽ മില്ലർ പുറത്തായത് വെള്ളിടിയായി. പിന്നാലെ എത്തിയ ഉനദ്ക്കട്ട് ഒരു സിക്സർ പറത്തി അൽപം ആശ്വാസം നൽകി. അവസാന ഓവറിൽ 13 റണ്ണാണ് രാജസ്ഥാന് വേണ്ടിയിരുന്നത്. ഒരു സിക്സ് പറത്തി മോറിസ് പ്രതീക്ഷ നൽകി. തുടർന്ന് ഉശിരൻ ഷോട്ട് ശിഖർ ധവാൻ തടഞ്ഞിട്ടു. തൊട്ടടുത്ത പന്ത് സിക്സിന് പറത്തി മോറിസ് വിജയം ഉറപ്പിച്ചു ..!