
ഡല്‍ഹിയിലെ സ്ത്രീകളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടയിൽ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിനു നേരെ അതിക്രമം; കൈ കാറില്‍ കുരുക്കി വലിച്ചിഴച്ചു; പ്രതി അറസ്റ്റിൽ
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്ത്രീകളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിനിടയിൽ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിനു നേരെ അതിക്രമം. മദ്യപിച്ചിരുന്ന അക്രമി കാറിലെത്തി സ്വാതിക്ക് സമീപം നിർത്തുകയും മോശമായി പെരുമാറുകയും കാറില്‍ കയറാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സ്വാതി മലിവാളും ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായി. കാറിന്റെ ഡോറില്‍ കൈവച്ച് സംസാരിക്കുന്നതിനിടെ ഡ്രൈവര്‍ പെട്ടന്ന് ഗ്ലാസ് അടയ്ക്കുകയും ഇവരുടെ കൈ കാറിനകത്ത് കുരുങ്ങുകയുമായിരുന്നു. ഇതറിഞ്ഞിട്ടും ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു. പതിനഞ്ച് മീറ്ററോളം കാര്‍ ഇവരെ വലിച്ചിഴച്ചതായും പൊലീസ് പറയുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ഡല്‍ഹി എയിംസിന് സമീപത്തുവച്ചായിരുന്നു അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് 47കാരനായ കാര്‍ ഡ്രൈവര്‍ ഹരീഷ് ചന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൈവമാണ് തന്നെ രക്ഷിച്ചത്. ഡല്‍ഹിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പോലും സുരക്ഷിതമല്ലാത്ത സാഹചര്യം ഒന്നു സങ്കല്‍പ്പിച്ചുനോക്കൂവെന്ന് സ്വാതി മലിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
സംഭവത്തിന് പിന്നാലെ ഉടന്‍ തന്നെ വനിതാകമ്മീഷന്‍ അധ്യക്ഷ പൊലീസില്‍ പരാതി നല്‍ി. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.