കാലാവധി പൂർത്തിയായ ഡീസൽ,പെട്രോൾ വാഹനങ്ങൾക്ക് ഡൽഹിയിൽ നിരോധനം; വാഹനങ്ങൾ ആക്രി വിലയ്ക്ക് വിൽപ്പനയ്ക്ക് ; കോളടിച്ചത് കേരളത്തിലെ സെക്കൻഡ് ഹാൻഡ് ഡീലർമാർക്ക് ; ചുളുവിലയ്ക്ക് ഡൽഹിയിൽ നിന്ന് വാഹനം വാങ്ങി കേരളത്തിൽ വിൽക്കാം

Spread the love

കൊച്ചി: കാലാവധി പൂർത്തിയാക്കിയ ഡീസൽ,പെട്രോൾ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ അനുവദിക്കാത്ത നിയമം ഡൽഹിയിൽ പ്രാബല്യത്തിൽ വന്നതോടെ വാഹനങ്ങൾ ആക്രി വിലയ്ക്ക് വിൽപ്പനയ്ക്ക്. കേരളത്തിൽ നിന്നുള്ള സെക്കൻഡ് ഹാൻഡ് കാർ ഡീലർമാർ എല്ലാം ഡൽഹിയിൽ നീക്കങ്ങൾ നടത്തിക്കഴിഞ്ഞു.

കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന വാഹനങ്ങൾ കേരളത്തിലേക്ക് ഇറക്കുമതി ചെയ്തു നല്ല വിലയ്ക്ക് വിൽക്കാനാണ് നീക്കം. ആഡംബര വാഹനങ്ങൾ ആണെങ്കിൽ കേരളത്തിൽ നല്ല വിലയും കിട്ടും. സമീപകാലത്ത് ഡൽഹി മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് ആഡംബര കാറുകൾ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത് വർദ്ധിച്ചിരുന്നു. അപകടത്തിൽപ്പെട്ട കാറുകളാണ് വിലകുറഞ്ഞ പാർട്സുകൾ ഫിറ്റ് ചെയ്ത് പെയിന്റ് അടിച്ചു പുത്തൻ പെയിന്റും അടിച്ച് കേരളത്തിൽ വിൽക്കുന്നത്. വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നവരും ആഡംബര കാറുകളോട് താല്പര്യമുള്ളവരുമാണ് ഇത്തരം കാറുകൾ വാങ്ങാറ്.

ഇതിനിടെയാണ് കാലാവധി പൂർത്തിയായ ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയത്. വാഹനങ്ങളുടെ രജിസ്ട്രേഷൻ ഏത് സംസ്ഥാനത്ത് നിന്നാണെന്ന് പരിഗണിക്കാതെയാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും ഉൾപ്പെടെ കാലാവധി പൂർത്തിയായ എല്ലാ വാഹനങ്ങൾക്കും ഡൽഹിയിൽ ഇന്ധനം നിറയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ഇത്തരം വാഹനങ്ങൾ എങ്ങനെയെങ്കിലും വിറ്റൊഴിവാക്കാനാണ് ഉടമകൾ ശ്രമിക്കുന്നത്. ഇതോടെ തീരെ കുറഞ്ഞ വിലയിൽ കാറുകൾ കിട്ടും. ഇവ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്നത് മാത്രമാണ് അല്പം പണച്ചെലവ് വരിക. കേരളത്തിൽ എത്തിച്ചാൽ നഷ്ടമില്ലാതെ വിൽക്കാൻ സാധിക്കുമെന്നതിനാൽ സെക്കൻഡ് ഹാൻഡ് ഡീലർമാർ ലാഭമാണ് പ്രതീക്ഷിക്കുന്നത്.