വായു ഗുണനിലവാരം വീണ്ടും അതീവ ഗുരുതരമായ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ ശക്തമാക്കി ഡല്‍ഹി

Spread the love

ഡൽഹി: കേന്ദ്ര ഭരണ പ്രദേശ മേഖലയില്‍ വായുവിൻ്റെ ഗുണനിലവാരം വീണ്ടും ഗുരുതരമായ വിഭാഗത്തിലെത്തി നിൽക്കെ നിയന്ത്രണം ശക്തമാക്കി ഡൽഹി നഗരം. തിങ്കളാഴ്ച 450 ആണ് തലസ്ഥാന നഗരിയില്‍ രേഖപ്പെടുത്തിയ വായുഗിണനിലവാര സൂചിക. ഇതേ തുടർന്ന് ജി ആർ എ പി – 3 നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ഡല്‍ഹി രാജ്യലസ്ഥാന മേഖലയിലെ എല്ലാ സ്കൂളുകളും അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ ഹൈബ്രിഡ് ക്ലാസ് മോഡിലേക്ക് മാറേണ്ടിവരികയും, ഡീസല്‍ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന വാണിജ്യ വാഹനങ്ങളുടെ പ്രവേശനത്തിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്യും. നിർമ്മാണ പ്രവർത്തനങ്ങള്‍, പൊളിക്കല്‍, ഖനനം എന്നിവക്കും വിലക്കുണ്ട്.

video
play-sharp-fill

BS-IV സർട്ടിഫിക്കേഷനില്‍ താഴെ എഞ്ചിനുകളുള്ള ചരക്ക് വാഹനങ്ങളില്‍ അവശ്യ സേവനങ്ങള്‍ നല്‍കുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഒഴികെ ഓടാൻ പാടില്ല. ദേശീയ തലസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള BS-IV ന് താഴെയുള്ള വാഹനങ്ങള്‍ക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നഗരത്തില്‍ പ്രവേശിക്കാൻ കഴിയില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 വരെ, ഡല്‍ഹിയിലെ ശരാശരി AQI 366 ആയിരുന്നു. അത് ‘വളരെ മോശം’ വിഭാഗത്തില്‍ പെടുന്നു. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അത് 450 ആയി ഉയർന്നു. ഇത് ‘വളരെ ഗുരുതരമായ’ വിഭാഗത്തില്‍ പെടുന്നു. ഒരാഴ്ച മുൻപ്, അതായത് ഡിസംബർ 7-ന്, ഡല്‍ഹിയുടെ ശരാശരി AQI ലെവല്‍ 233 ആയിരുന്നു. ഇത് മിതമായ വിഭാഗത്തില്‍ പെടുന്നു.