play-sharp-fill
കള്ളക്കടത്തിന് പുതിയ മാർഗങ്ങൾ ; ലക്ഷങ്ങളുടെ വിദേശ കറൻസി ഒളിപ്പിച്ചത് തോട് പൊളിക്കാത്ത നിലക്കടലയിലും ബിസ്‌കറ്റ് പാക്കറ്റിലും

കള്ളക്കടത്തിന് പുതിയ മാർഗങ്ങൾ ; ലക്ഷങ്ങളുടെ വിദേശ കറൻസി ഒളിപ്പിച്ചത് തോട് പൊളിക്കാത്ത നിലക്കടലയിലും ബിസ്‌കറ്റ് പാക്കറ്റിലും

സ്വന്തം ലേഖകൻ

ഡൽഹി : കള്ളക്കടത്തിന് പുതിയ മാർഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ഓരോ ദിനവും കള്ളക്കടത്ത് മാഫിയകൾ.ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ 45 ലക്ഷം രൂപയുടെ വിദേശ കറൻസി ഒളിപ്പിച്ച രീതി കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ.

തോട് പൊളിക്കാത്ത നിലക്കടലയ്ക്കുള്ളിൽ നിന്നും ബിസ്‌കറ്റ് പാക്കറ്റിൽ നിന്നും 45 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടിയത്. ബാഗ് പരിശോധനയ്ക്ക് ഇടയിലാണ് തോടോട് കൂടിയ നിലക്കടല അടങ്ങിയ ബാഗ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത്. ഉദ്യോഗസ്ഥരിൽ ചിലർ കടലയുടെ തോട് പൊളിച്ച് നോക്കിയപ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറൻസി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരെ സൂക്ഷമമായ നിലയിൽ ചുരുട്ടിയ നിലയിലായിരുന്നു കറൻസി വച്ചിരുന്നത്. നോട്ടുകൾ ചുരുട്ടിയ ശേഷം ചരട് കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്.

വിമാനത്തിൽ കയറാൻ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 ൽ എത്തിയപ്പോൾ സംശയാസ്പദമായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മുറാദ് അലിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.508 വിദേശ കറൻസി നോട്ടുകളാണ് ഭക്ഷ്യവസ്തുക്കളിൽ സിഐഎസ്എഫ് പിടിച്ചെടുത്തത്.സൗദി റിയാൽ, ഖത്തർ റിയാൽ, കുവൈറ്റ് ദിനാർ, ഒമാനി റിയാൽ, യൂറോ എന്നിവയാണ് പിടികൂടിയത്.

ആദ്യമായാണ് കപ്പലണ്ടിക്കുള്ളിലടക്കം കറൻസി കടത്തുന്നത് പിടികൂടുന്നത്.വേവിച്ച മട്ടൺ കഷണങ്ങൾ, കപ്പലണ്ടി, ബിസ്‌കറ്റ് പാക്കറ്റുകൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയിൽ ഒളിപ്പിച്ച തരത്തിൽ വിദേശ കറൻസി കണ്ടെത്തിയതായി സിഐഎസ്എഫ് വക്താവ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഹേമേന്ദ്ര സിംഗ് പറഞ്ഞു.