
മരിച്ച പിതാവ് ജീവനോടെ തിരിച്ചെത്തുമെന്ന് വിശ്വാസം; രണ്ട് മാസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്ത് നരബലി നല്‍കാൻ ശ്രമിച്ച യുവതി പിടിയിൽ; സമൂഹത്തെ കാർന്നുതിന്ന് അന്ധവിശ്വാസം….!
സ്വന്തം ലേഖിക
ഡൽഹി: മരിച്ച പിതാവ് ജീവനോടെ തിരിച്ചെത്തുമെന്ന വിശ്വാസത്തിൽ
പിഞ്ചുകുഞ്ഞിനെ ബലി നല്‍കാന്‍ ശ്രമിച്ച യുവതി പിടിയില്‍.
ശ്വേത (25) എന്ന യുവതിയാണ് അറസ്റ്റിലായത്. കടുത്ത അന്ധവിശ്വാസത്തിന് അടിമയായ യുവതി മരിച്ച പിതാവ് ജീവനോടെ തിരിച്ചെത്തുമെന്ന വിശ്വാസത്തിലാണ് പിഞ്ചുകുഞ്ഞിനെ നരബലി നല്‍കാന്‍ ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹിയിലെ കൈലാഷ് മേഖലയിലാണ് സംഭവം. രണ്ട് മാസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്ത് നരബലി നല്‍കാനായിരുന്നു യുവതിയുടെ ശ്രമം.
ഒക്ടോബറില്‍ യുവതിയുടെ പിതാവ് മരിച്ചത്. ആണ്‍കുഞ്ഞിനെ ബലി നല്‍കിയാല്‍ മരിച്ച പിതാവ് തിരിച്ചെത്തുമെന്നായിരുന്നു ഇവരുടെ വിശ്വാസം. ഇതിനായി രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നു.
കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. തുടര്‍ന്ന് ശ്വേതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നരബലി നല്‍കാനുള്ള ഒരുക്കത്തിലായിരുന്നെന്ന് പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി.
വ്യാഴാഴ്ച വൈകീട്ടോടെയാണ് നരബലിക്കായി ഡല്‍ഹി ഗാര്‍ഹി മേഖലയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തത്. 24 മണിക്കൂറിനകം തന്നെ കുഞ്ഞിനെ കണ്ടെത്തി രക്ഷിക്കാനായതായി ഡി.സി.പി ഇഷ പാണ്ഡേ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായതെന്നും പൊലീസ് വ്യക്തമാക്കി.