video
play-sharp-fill
മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് മോദി സർക്കാർ ; ഡൽഹിയിലെ വാർത്തകൾ പുറത്ത് വിടരുതെന്ന് കർശന നിർദേശം

മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് മോദി സർക്കാർ ; ഡൽഹിയിലെ വാർത്തകൾ പുറത്ത് വിടരുതെന്ന് കർശന നിർദേശം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: എതിർത്ത് സംസാരിക്കുന്നവർക്കെല്ലാം കൂച്ചുവിലങ്ങ് ഇടുന്ന രീതിയാണ് മോദി സർക്കാരിന് ഇതുവരെയുള്ളത്. ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ സംഘർഷം കലാപമായി മാറിയപ്പോൾ മാധ്യമങ്ങൾക്കും കൂച്ചുവിലങ്ങിട്ട് മോദി സർക്കാർ. കലാപം നടക്കുന്ന ഡൽഹിയിലെ വാർത്തകൾ പുറത്ത് വിടരുതെന്ന് സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനലുകൾക്ക് കർശന നിർദേശം. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് കർശന നിർദേശം അറിയിച്ചിരിക്കുന്നത്.

സർക്കാരിന്റെ നിയമത്തിനെതിരെയുള്ള ഒരു വാർത്തകളും പുറത്ത് വിടരുതെന്ന് ഉത്തരവിലുണ്ട്. ഇതോടൊപ്പം എതെങ്കിലും മതത്തിനും സമുദായത്തിനും എതിരെയുള്ള അക്രമങ്ങൾ ഉൾക്കൊള്ളുന്ന വാർത്തകളും പുറത്ത് വിടരുതെന്നും ഉത്തരവിലുണ്ട്. ഉത്തരവ് പാലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലുണ്ടായ കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി.സംഘർഷത്തിൽ 50 പൊലീസുകാരുൾപ്പെടെ ഇരുന്നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാധ്യമപ്രവർത്തകരടക്കമുള്ളവർക്ക് വെടിയേറ്റിട്ടുണ്ട്.

അതേസമയം ഡൽഹിയിൽ പലയിടങ്ങളിലായി പൊലീസിനെയും സിആർപിഎഫിനെയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെയും വടക്കു കിഴക്കൻ ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ട്. ജില്ലയുടെ പലഭാഗത്തും 144 പ്രഖ്യാപിച്ചിട്ടുണ്ട.