ഡൽഹിയിൽ യുവാവിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഡൽഹി: ഡൽഹിയിൽ 28കാരനെ കഴുത്ത് മുറിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. ഡൽഹിയിലെ ആദർശ് നഗറിൽ വെള്ളിയാഴ്ചയാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ രണ്ടുപേർ യുവാവിനെ തലക്കടിക്കുന്നതും കഴുത്ത് മുറിക്കുന്നതും കാണാം. ഭയന്ന നാട്ടുകാർ അകന്നു നിന്ന് സംഭവം കാണുന്നുണ്ട്.

ബൈക്കിലെത്തിയ രണ്ടുപേർ യുവാവിനെ ആദ്യം ഇടിച്ച് തള്ളിയിട്ട ശേഷം കല്ലുകൊണ്ടും വടികൊണ്ടും തലക്കടിക്കുകയും ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയുമായിരുന്നു. മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ചെങ്കിലും സംഭവമറിഞ്ഞ് പൊലീസെത്തുമ്പോൾ ഇയാൾക്ക് ജീവനുണ്ടായിരുന്നു. ഇയാളെ ബാബു ജഗ്ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നരേന്ദ്ര എന്ന ബൺടിയാണ് കൊല്ലപ്പെട്ടത്. വടക്കൻ ഡൽഹിയിലും അയൽ പ്രദേശങ്ങളിലും കുപ്രസിദ്ധനായ കുറ്റവാളിയാണ് ബൺടി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അക്രമികളെയും തിരിച്ചറിഞ്ഞു. രാഹുൽ കാലി, രോഹിത് കാലി എന്നീ സഹോദരങ്ങളാണ് പ്രതികൾ എന്ന് പൊലീസ് പറഞ്ഞു. ഇരുവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്.

മയക്കുമരുന്നിന് പണം വേണമെന്ന് രാഹുലിനോട് ബൺടി ആവശ്യപ്പട്ടിരുന്നു. ഇതാണ് ഇവർ തമ്മിലുള്ള തർകത്തിലേക്ക് വഴിവെച്ചത്. രാഹുൽ സഹോദരനൊപ്പം എത്തി ബൺടിയെ ആക്രമിക്കുകയായിരുന്നു.സംഭവത്തിൽ കൊലപാതകത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കാലിയെ അ‌റസ്റ്റ് ചെയ്തു. രോഹിതിന് വേണ്ടി അ‌ന്വേഷണം ശക്തമാക്കിയിട്ടുണ്ട്.