ആ കൊടി അഴിച്ചു മാറ്റിയത് സമാധാനത്തിലേയ്ക്ക്: ഡൽഹി പള്ളി മിനാരത്തിലെ കാവിക്കൊടി അഴിച്ചു മാറ്റി ഹിന്ദു യുവാവ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സംഘ്പരിവാർ നേതൃത്വത്തിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ കലാപകാരികൾ മുസ്ലീം പള്ളിയുടെ മിനാരത്തിൽ കെട്ടിയ കാവി കൊടി അഴിച്ചു മാറ്റി. രവി എന്ന ഹിന്ദു യുവാവാണ് പള്ളിയുടെ മിനാരത്തിൽ നിന്നും കൊടി അഴിച്ചുമാറ്റിയത്. . അശോക് നഗറിലെ ബഡി മസ്ജിദിെന്റ മിനാരത്തിൽ കെട്ടിയ കൊടിയാണ് യുവാവ് അഴിച്ചുമാറ്റിയത്.
മസ്ജിദിെന്റ മട്ടുപ്പാവിൽ നിന്ന് ഒരു മുസ്ലീം മതത്തിൽപ്പെട്ട വ്യക്തി ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംേലാകമറിഞ്ഞത്. ദൃശ്യം പകർത്തുന്നയാൾ യുവാവിെന്റ പ്രവർത്തിയെ പ്രശംസിക്കുന്നതും വാചാലനാവുന്നതും വീഡിയയോയിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നമ്മുടെ ഹിന്ദു സഹോദരനായ നല്ല ഒരു യുവാവാണ് പള്ളിക്കു മുകളിൽ കെട്ടിയിരുന്ന കൊടി അഴിക്കുന്നത്. വളരെ നല്ല കാര്യമാണ്. ഇവിടം ഇപ്പോൾ ശാന്തമാണ്. അക്രമത്തിനിടയിൽ പലായനം ചെയ്ത മുസ്‌ലിം സഹോദരങ്ങളെ എല്ലാവരും ചേർന്ന് സ്വീകരിച്ചു. പള്ളിക്കുമേൽ പതാക കെട്ടുന്നത് നിങ്ങളെല്ലാവരും കണ്ടുകാണും. രവി എന്ന യുവാവ് ഇപ്പോൾ അത് അഴിച്ചുമാറ്റുകയാണ്. സ്‌നേഹ സാഹോദര്യങ്ങളുടെ സന്ദേശമാണിത്.’ ദൃശ്യം പകർത്തിയ ആൾ വീഡിയോയിൽ പറയുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ വടക്കു കിഴക്കൻ ഡൽഹിയിൽ സംഘ്പരിവാർ നേതൃത്വത്തിൽ നടന്ന കലാപത്തിൽ 46 പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി പേർക്ക് വെടിയേൽക്കുകയും ചെയ്തിരുന്നു.