video
play-sharp-fill
അധികാരം പിടിക്കാൻ അരയും തലയും മുറുക്കി കെജ്‌രിവാളും മോദിയും ; ഡൽഹിയിൽ വ്യാഴാഴ്ച കൊട്ടിക്കാലാശം

അധികാരം പിടിക്കാൻ അരയും തലയും മുറുക്കി കെജ്‌രിവാളും മോദിയും ; ഡൽഹിയിൽ വ്യാഴാഴ്ച കൊട്ടിക്കാലാശം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അധികാരം പിടിക്കാൽ അരയും തലയും മുറുക്കി ആം ആദ്മിയും ബിജെപിയും. ശനിയാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിൽ വ്യാഴാഴ്ച കൊട്ടിക്കാലാശം. എങ്ങനെയും ഭരണം പിടിക്കാൻ മുൻനിര നേതാക്കൾ തന്നെയാണ് ഡൽഹിയിൽ രംഗത്തിറങ്ങിയിരിക്കുന്നത്. 70 മണ്ഡലങ്ങളിലേക്കാണ് ജനങ്ങൾ ഫെബ്രുവരി എട്ടിന് വിധിയെഴുതുക.

ഡൽഹി തെരഞ്ഞെടുപ്പ് ഏറെ നിർണായകമാകുന്നത് ബിജെപിക്ക് തന്നയാണ്. കഴിഞ്ഞഒരു വർഷത്തിനുള്ളിൽ അഞ്ച് സംസ്ഥാനങ്ങളാണ് ബിജെപിയ്ക്ക് കൈവിട്ട് പോയത്. ഇതോടെ ഇനി ബി.ജെ.പിക്ക് ഡൽഹിയും ബീഹാറും കൈവിടുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. കോൺഗ്രസിൽ നിന്നും എം.എൽ.എമാരെ കാലുമാറ്റിയാണ് കർണാടകയിൽ ബിജെപി ഭരണംപിടിച്ചിരിക്കുന്നത്. ശിവസേന, സഖ്യം വിട്ടതോടെ മഹാരാഷ്ട്രയും ബിജെപിയോട് മുഖം തിരിച്ച അവസ്ഥയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദു ഏകീകരണ തന്ത്രം പയറ്റി എങ്ങനേയും ഡൽഹി പിടിക്കുക എന്നതാണ് മോദിയുടെ ലക്ഷ്യം.പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോകളിലും റാലികളിലും ആഭ്യന്തരമന്ത്രി അമിത് ഷായും തുടക്കം മുതലുണ്ട്. അതേസമയം എന്ത് സംഭവിച്ചാലും തുടർഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് കെജ്‌രിവാൾ.