video
play-sharp-fill

ഡൽഹിയിൽ തോറ്റ് തുന്നംപാടിയതിന് പകരം വീട്ടി മോദി സർക്കാർ: പാചകവാതക വില കുത്തനെ കൂട്ടി; ഒറ്റ രാത്രികൊണ്ട്  വർധിപ്പിച്ചത് 146 രൂപ

ഡൽഹിയിൽ തോറ്റ് തുന്നംപാടിയതിന് പകരം വീട്ടി മോദി സർക്കാർ: പാചകവാതക വില കുത്തനെ കൂട്ടി; ഒറ്റ രാത്രികൊണ്ട് വർധിപ്പിച്ചത് 146 രൂപ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഡൽഹിയിൽ തോറ്റതിന് പകരം വീട്ടി മോദി സർക്കാർ. ഫലപ്രഖ്യാപനത്തിന് ശേഷം പാചക വാതകവില കുത്തനെ കൂട്ടി. ഒറ്റ രാത്രികൊണ്ട് കൂട്ടിയത് 146 രൂപ. പാചക വാതക സിലണ്ടറിന് വീണ്ടും വില കൂടി. ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയാണ് കൂടിയത്. ഇതോടെ സാധാരണക്കാരന് ആണ് ഏറെ തിരിച്ചടിയായിരിക്കുന്നത്.

ഗാർഹിക ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ് കൂടിയത്. സിലിണ്ടറിന് 850 രൂപ 50 പൈസയാണ് ഇന്ന് മുതൽ ഈടാക്കുക. അതേസമയം, വില വർധനവ് നിലവിൽ വന്നതായി എണ്ണ കമ്പനികൾ അറിയിച്ചു.സാധാരണ എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണ കമ്പനികൾ പാചക വാതക വില പുതുക്കുന്നത്. എന്നാൽ, ഈ മാസം വില പുതുക്കിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പാലകവാതക വില കൂടിയെങ്കിലും സബ്‌സിഡി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് കൂടിയ വില ബാങ്ക് അക്കൗണ്ടുകളിൽ തിരികെ എത്തുമെന്നും കമ്പനികൾ അറിയിച്ചു. എന്നാൽ സബ്‌സിഡിയില്ലാത്ത സിലിണ്ടറുകൾ ഉപയോഗിക്കുന്നവർക്കാകും ഇത് ഏറെ തിരിച്ചടിയാകുന്നത്.