ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് : അരയും തലയും മുറുക്കി ആം ആദ്മി പാർട്ടി ; ലക്ഷ്യം എഴുപത് സീറ്റും
സ്വന്തം ലേഖകൻ
ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി ആംആദ്മി പാർട്ടി രംഗത്ത്. ജനുവരിയിലാണ് ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ‘അഞ്ച് വർഷം നന്നായി പോയി, ലഗേ രഹോ കേജ്‌രിവാൾ ‘ എന്ന മുദ്രാവാക്യവുമായാണ് ആംആദ്മി പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുക. കഴിഞ്ഞ അഞ്ച് വർഷത്തെ നേട്ടങ്ങൾ വിവരിച്ച് ഡൽഹി സർക്കാർ റിപ്പോർട്ട് കാർഡ് പുറത്തിറക്കിയിട്ടുണ്ട്. ജനുവരി ഏഴ് വരെ റിപ്പോർട്ട് കാർഡിനെ മുൻനിറുത്തി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജനങ്ങളോട് സംവദിക്കും.
സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര, സൗജന്യ വൈദ്യുതി, വെള്ളം, തുടങ്ങി ജനപ്രീതി പിടിച്ച് പറ്റുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ കേജ്‌രിവാൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടപ്പാക്കിയിട്ടുണ്ട്. അതിനാൽ ഇക്കുറി 70 ൽ 70 സീറ്റാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ 67 സീറ്റുകൾ നേടിയാണ് പാർട്ടി അധികാരത്തിലെത്തിയത്. ഏത് വെല്ലുവിളികളെയും നേരിടാൻ ഈ കരുത്ത് മാത്രം മതി തങ്ങൾക്കെന്നാണ് പ്രവർത്തകർ പറയുന്നത്. ഫെബ്രുവരി 14നാണ് നിലവിലെ മന്ത്രിസഭയുടെ കാലാവധി അവസാനിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രചരണങ്ങൾ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ആംആദ്മി ആസ്ഥാനം പുതിയ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വെള്ളയും, നീലയും നിറങ്ങളിൽ നിന്നും മാറി പാർട്ടി കടുത്ത നിറങ്ങളാണ് ഇക്കുറി ഉപയോഗിച്ചിരിക്കുന്നത്