video
play-sharp-fill

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് : ആം ആദ്മി പാർട്ടി അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ ; കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് : ആം ആദ്മി പാർട്ടി അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ ; കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞടുപ്പിൽ ആം ആദ്മി പാർട്ടി അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങളും.കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. ഡൽഹി നിയമസങാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് 44 സീറ്റുകൾ വരെ ലഭിക്കുമെന്ന് ടൈംസ് നൗവും ഇന്ത്യാ ടി.വിയും പ്രവചിക്കുന്നു. ബി.ജെ.പിയ്ക്ക് 26 സീറ്റുകൾ ലഭിക്കും. കോൺഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും സർവേ പറയുന്നു.

വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ.ബി.പി ന്യൂസ് സി വോട്ടർ – എ.എ.പി : 4963, ബി.ജെ.പി : 519, കോൺഗ്രസ് +: 4

റിപ്പബ്ലിക് – എ.എ.പി :4861, ബി.ജെ.പി : 921, കോൺഗ്രസ് +: 01

ന്യൂസ് എക്‌സ് – എ.എ.പി : 5357, ബി.ജെ.പി : 1117, കോൺഗ്രസ് +: 02

ഇന്ത്യാ ന്യൂസ്- എ.എ.പി : 55, ബി.ജെ.പി : 14, കോൺഗ്രസ് +: 1

സുദർശൻ ന്യൂസ്- എ.എ.പി : 4045, ബി.ജെ.പി : 2428, കോൺഗ്രസ് +: 23

ജൻ കി ബാത്ത്- എ.എ.പി : 4961, ബി.ജെ.പി : 921, കോൺഗ്രസ് +: 01

ടി.വി 9 ഭാരത് വർഷ്- എ.എ.പി : 54, ബി.ജെ.പി : 15, കോൺഗ്രസ് +: 1

ഡൽഹി തെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ, 2015 ൽ നിന്ന് ഇത്തവണ കെജ്‌രിവാളിന്റെ പാർട്ടിക്ക് പതിനാറ് സീറ്റുകൾ നഷ്ടപ്പെടും.

വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ടുമാസം മുൻപ് വൻ പ്രതിഷേധം ഉയർന്നതിന് പിന്നാലം ഡൽഹിയിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഗുണകരമാവില്ലെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.