ചൈതന്യാനന്ദയുടെ ഫോണില്‍ എയര്‍ ഹോസ്റ്റസ് അടക്കമുള്ള സ്ത്രീകളുമായുള്ള ഫോട്ടോകള്‍, ചാറ്റുകൾ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Spread the love

ഡല്‍ഹിയിലെ  ആശ്രമത്തില്‍ 17 ഓളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനെതിരെയുള്ള അന്വേഷണത്തില്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.

video
play-sharp-fill

ചൈതന്യാനന്ദ സരസ്വതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് സ്ത്രീകളുമായുള്ള നിരവധി ചാറ്റുകള്‍ പോലീസ് കണ്ടെടുത്തു, അത് അയാളുടെ സ്വഭാവം വെളിപ്പെടുത്തുന്നു. ചാറ്റുകളില്‍, വിവിധ വാഗ്ദാനങ്ങള്‍ നല്‍കി സ്ത്രീകളെ വശീകരിക്കാൻ അയാള്‍ ശ്രമിക്കുന്നതായി കണ്ടെത്തി.

ഇയാളുടെ കൂട്ടാളികളായ രണ്ടു സ്ത്രീകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. ഇവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പാർത്ഥ സാരഥി എന്നറിയപ്പെടുന്ന ചൈതന്യാനന്ദ നിരവധി വനിതാ ക്യാബിൻ ക്രൂ അംഗങ്ങളുമൊത്തുള്ള ഫോട്ടോകള്‍ തന്റെ ഫോണില്‍ സേവ് ചെയ്‌തിരുന്നതായി പോലീസ് കണ്ടെത്തി. ഒന്നിലധികം സ്ത്രീകളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീൻഷോട്ടുകളും അയാള്‍ സേവ് ചെയ്‌തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റിന്റെ മുൻ ഡയറക്ടറായ ആള്‍ദൈവം അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുക, സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുക, നിർബന്ധിത ശാരീരിക ബന്ധം എന്നിവയ്‌ക്കെതിരായ പരാതികള്‍ നേരിടുന്നു. വനിതാ ഹോസ്റ്റലില്‍ രഹസ്യമായി ക്യാമറകള്‍ സ്ഥാപിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റമുണ്ട്.