ദീപാവലി പ്രമാണിച്ച് പ്രത്യേക നിരക്കിലുള്ള ട്രെയിനുകൾ നാളെ മുതൽ
സ്വന്തം ലേഖകൻ
കൊച്ചി: ദീപാവലി പ്രമാണിച്ച് പ്രത്യേക നിരക്കിലുള്ള ട്രെയിനുകൾ ബുധനാഴ്ച മുതൽ സർവിസ് നടത്തും. യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് പ്രത്യേക സർവീസുകളെന്ന് റെയിൽവേ അറിയിച്ചു.
ചെന്നൈ എഗ്മോർ-നാഗർകോവിൽ സൂപ്പർ ഫാസ്റ്റ് സ്പെഷൽ (06037) നവംബർ മൂന്നിന് രാത്രി 10.05ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് നാലാം തിയതി രാവിലെ 11മണിക്ക് നാഗർകോവിലിലെത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാഗർകോവിൽ-ചെന്നൈ എഗ്മോർ സൂപ്പർ ഫാസ്റ്റ് സ്പെഷൽ (06038) നവംബർ അഞ്ചിന് വൈകീട്ട് 3.10ന് നാഗർകോവിലിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ച 05.20ന് ചെന്നൈ എഗ്മോറിലെത്തും.
തിരുനെൽവേലി-താംബരം സ്പെഷൽ (06040) നവംബർ ഏഴിന് വൈകീട്ട് ഏഴ് മണിക്ക് തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് എട്ടാം തിയതി രാവിലെ 07.55ന് താംബരത്ത് എത്തും.
താംബരം-തിരുനെൽവേലി സ്പെഷൽ (06049) നവംബർ എട്ടിന് വൈകീട്ട് നാലിന് താംബരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ച മൂന്നിന് തിരുനെൽവേലിയിലെത്തും.