play-sharp-fill
മകൻ സ്‌നേഹനിധിയായിരുന്നു, എപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ ഓടിയെത്തുമായിരുന്നു ; സ്വയം മരണത്തിലേക്ക് പറന്നിറങ്ങി നിരവധി പേരുടെ ജീവൻ രക്ഷിച്ച ദീപക് വസന്ത് സാഠേയെക്കുറിച്ച് വികാരഭരിതരായി മാതാപിതാക്കൾ

മകൻ സ്‌നേഹനിധിയായിരുന്നു, എപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ ഓടിയെത്തുമായിരുന്നു ; സ്വയം മരണത്തിലേക്ക് പറന്നിറങ്ങി നിരവധി പേരുടെ ജീവൻ രക്ഷിച്ച ദീപക് വസന്ത് സാഠേയെക്കുറിച്ച് വികാരഭരിതരായി മാതാപിതാക്കൾ

സ്വന്തം ലേഖകൻ

കൊച്ചി : രാജ്യത്തെ നടുക്കിയ അപകടമായിരുന്നു കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ സംഭവിച്ചത്. അപകട സമയത്ത് പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്.

ദീപക് സ്‌നേഹനിധിയായിരുന്നുവെന്നും എപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ ഓടിയെത്തുമായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. അവൻ എന്നും അധ്യാപകർക്ക് പ്രിയപ്പെട്ടവനായിരുന്നുവെന്ന് അമ്മ നീല സാഠേ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാപ്റ്റനുമായുള്ള അവസാന ഫോൺ സംഭാഷണം ബന്ധുവായ നിലേഷ് സാഠേ ഓർത്തെടുത്തു. ഒരാഴ്ച മുമ്ബ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. എല്ലാ തവണയുമെന്ന പോലെ രസകരമായിരുന്നു ആ സംഭാഷണവും. വന്ദേ ഭാരത് മിഷനെക്കുറിച്ച് ചോദിച്ചപ്പോൾ അറബ് രാജ്യങ്ങളിൽ നിന്നുള്ള നമ്മുടെ നാട്ടുകാരെ തിരികെ കൊണ്ടുവരുന്നതിൽ അഭിമാനമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞു.

മടങ്ങിവരുന്നവരെ കൂട്ടിക്കൊണ്ട് വരാൻ അങ്ങോട്ട് പോകുമ്പോൾ വിമാനം ശൂന്യമായിരിക്കില്ലേ എന്ന് ചോദിച്ചപ്പോൾ പഴങ്ങൾ, പച്ചക്കറികൾ, മരുന്നുകൾ തുടങ്ങിയവ ഈ രാജ്യങ്ങളിലേക്ക് കൊണ്ടുപോകും, ഒരിക്കലും ഈ രാജ്യങ്ങളിലേക്ക് വിമാനം വെറുതെ പറക്കില്ല’ എന്നായിരുന്നു മറുപടിയെന്ന് നിലേഷ് സാഠേ പറഞ്ഞു.

വ്യോമസേനയിൽ 12 വർഷത്തെ സേവനത്തിന് ശേഷം വോളണ്ടറി റിട്ടയർമെന്റ് എടുത്താണ് ക്യാപ്റ്റൻ ദീപക് വി സാഠേ എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചത്.വിദഗ്ധനായ പൈലറ്റിന്റെ ഇടപെടലാണ് കരിപ്പൂർ വിമാനാപകടത്തിന്റെ തീവ്രത കുറച്ചതെന്ന് വ്യോമയാന വിദഗ്ധർ പറയുന്നു. അല്ലെങ്കിൽ വിമാനം കത്തി വലിയൊരു ദുരന്തം ഉണ്ടാവാനുള്ള സാധ്യതയുണ്ടായിരുന്നു.