ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന ദീപ പി മോഹനെതിരായ വിവേചനം പൂർണമായി അവസാനിക്കുന്നതുവരെ ദീപക്കൊപ്പം കേരളത്തിന്റെ മനസ്സ് ഉണ്ടാകുമെന്ന് സമരപ്പന്തലിൽ ചേർന്ന ഐക്യദാർഢ്യ സദസ്സ് പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന ദീപ പി മോഹനെതിരായ വിവേചനം പൂർണമായി അവസാനിക്കുന്നതുവരെ ദീപക്കൊപ്പം കേരളത്തിന്റെ മനസ്സ് ഉണ്ടാകുമെന്ന് സമരപ്പന്തലിൽ ചേർന്ന ഐക്യദാർഢ്യ സദസ്സ് പ്രഖ്യാപിച്ചു
ഡോ. നന്ദകുമാറിനെ മാറ്റി എന്ന രീതിയിൽ പ്രചരണം നൽകി സർവ്വകലാശാല പുറത്തുവിട്ട ഉത്തരവ് തന്നെ തെളിയിക്കുന്നതാണ്
ആ ഉത്തരവിൽ നന്ദകുമാറിന്റെ പേരു പോലുമില്ല. ഇത്തരം വഞ്ചനകളാണ് അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് ആമുഖ പ്രഭാഷണം നടത്തിയ ഭീം ആർമിയുടെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷ അനുരാജ് പറഞ്ഞു.
ഡോക്ടർ നന്ദകുമാറിനെ എന്തിനാണ് അധികൃതർ ഇപ്പോഴും ചിന്താങ്ങുന്നത് എന്ന സിഎസ് ഡിഎസ് സംസ്ഥാന നേതാവ് കെ.കെ സുരേഷ് ചോദിച്ചു. ഐക്യദാർഢ്യ സദസ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.കെ. സുരേഷ് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിരമ്പുഴ പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച മാർച്ചിന് വിവിധ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സംഘടനാ നേതാക്കൾ നേതൃത്വം നൽകി. ഐക്യദാർഢ്യ സമിതി അദ്ധ്യക്ഷൻ അഡ്വ വി.ആർ. രാജു മാർച്ച് ഉൽഘാടനം ചെയ്തു.
സദസിൽ ഐക്യദാർഢ്യ സമിതി കൺവീനർ സിജെ തങ്കച്ചൻ അധ്യക്ഷത വഹിച്ചു .
സി.ആർ. നീലകണ്ഠൻ , ഐ. ആർ സദാനന്ദൻ (കെ.സി എസ് ) ഡോ. സുരേന്ദ്രനാഥ് CK (KPMS),
CP ജിൻഷാദ് (പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം), വി.എം. മാർസൻ (വാളയാർ നീതി സമരസമിതി), എ.കെ. സജീവ് (ഐക്യദാർഢ്യ സമിതി ), ഡോ. ശശിധരൻ (ദളിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ )
എം.കെ. ദാസൻ (CPIML RED STAR), കെ.കെ.എസ് ദാസ് ( NDLF) . എ.വിശ്വനാഥൻ ( KPMS ഏകോപന സമിതി ),
പ്രഭുരാജ് തിരുമേനി(DC U F), സുരേഷ് നന്മണ്ട ( ഇന്ത്യൻ ലേബർ പാർട്ടി),
സഫീർ (റവലൂഷണറി യൂത്ത് മൂവ്മെന്റ്), ബൈജു പത്തനാപുരം ( അണ്ണ DHRM), രാജീവ് (RMP), രാജഗോപാൽ വാകത്താനം ( കേരള യുക്തിവാദി സംഘം ) | കുഞ്ഞ് ഇല്ലമ്പള്ളി (കോൺഗ്രസ് ), കണ്ണൻ കല്ലറ, (ASA), സരസ്വതി (വുമൺ ജസ്റ്റിസ് മൂവ്മെന്റ് ) , കെ അംബുജാക്ഷൻ ( കെ ഡി.പി) വത്സമ്മ (പൗരാവകാശ പരിസ്ഥിതി സമിതി ), ഭരണിക്കാവ് കൃഷ്ണൻ (ദളിത് കോൺസ് ), രവി എസ് (ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ മുന്നണി ), വി.പി സോമൻ ( ആദി ജനസഭ ),രജനി (സ്വതന്ത്ര ദളിത് ചിന്തക കൂട്ടായ്മ), വിദ്യ (അഖിലേന്ത്യാ മഹിളാ സാംസ്ക്കാരിക കൂട്ടായ്മ), ജദിൻ ( DRSO), എ.കെ. ലാലു (AKCHMS), ഏകലവ്യൻ ബോധി, തുടങ്ങിയവർ സംസാരിച്ചു