
സിസേറിയനിടെ ഡോക്ടര്‍മാര്‍ വയറിനുള്ളിൽ തുണി മറന്നുവച്ചു; കടുത്ത വയറുവേദനയുമായി ദിവസങ്ങൾ തള്ളിനീക്കി; ഓപ്പറേഷനിലൂടെ തുണി നീക്കം ചെയ്തിട്ടും ആരോഗ്യനില മോശമായി തുടർന്നു; യുവതിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
ലക്നൌ: സിസേറിയനിടെ ഡോക്ടര്‍മാര്‍ തുണിയുടെ ഭാഗം വയറിനുള്ളില്‍ മറന്നുവച്ച ശേഷം ഗുരുതരാവസ്ഥയിലായ രാംപൂര്‍ സ്വദേശിനി നീലം (30) മരിച്ചു. ലക്നൌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി തിങ്കളാഴ്ചയാണ് മരിച്ചത്.
യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജനുവരി 6നായിരുന്നു നീലത്തിന്‍റെ ശസ്ത്രക്രിയ. യുവതി ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസേറിയന് പിന്നാലെ കടുത്ത വയറുവേദനയെ തുടര്‍ന്നാണ് യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിടി സ്കാന്‍ ചെയ്തപ്പോൾ വയറ്റില്‍ തുണി കണ്ടെത്തി. അത് ഓപ്പറേഷനിലൂടെ നീക്കം ചെയ്യുകയും ചെയ്തു.
എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കിങ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു യുവതി. മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ മരണം സംഭവിച്ചു.
തുണി മറന്നു വച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിക്ക് രൂപം കൊടുത്തിരുന്നു. എന്നാല്‍ ഈ സമിതി തന്‍റെ ഭാഗം കേട്ടില്ലെന്ന് ഭര്‍ത്താവ് മനോജ് പറഞ്ഞു.
അന്വേഷണ സമിതി ബന്ധപ്പെട്ട ഡോക്ടറുടെ മൊഴിയെടുക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം തൃപ്തികരമായ മറുപടി നൽകിയില്ലെന്ന് മെഡിക്കല്‍ കോളേജ് വക്താവ് ഡോ.പൂജ ത്രിപാഠി പറഞ്ഞു.