play-sharp-fill
കൂട്ടംകൂടി ഇരിക്കുന്നതിനെച്ചൊല്ലി തർക്കം : മലപ്പുറത്ത് യുവാവിനെ വെട്ടിക്കൊന്നു ; രണ്ട് പേർക്ക് പരിക്ക്

കൂട്ടംകൂടി ഇരിക്കുന്നതിനെച്ചൊല്ലി തർക്കം : മലപ്പുറത്ത് യുവാവിനെ വെട്ടിക്കൊന്നു ; രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

മലപ്പുറം : കൂട്ടംകൂടി ഇരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കൂട്ടായി മാസ്റ്റർപടിയിൽ ഒരാളെ വെട്ടിക്കൊന്നു. കൂട്ടായി മാസ്റ്റർ പടി ചേലക്കൽ യാസർ അറഫാത്ത് (26) ആണ് കൊല്ലപ്പെട്ടത്.

സംഘർഷത്തിൽ രണ്ട് രണ്ട് പേർക്ക് പരിക്ക്. കൂട്ടായി മാസ്റ്റർപടി സ്വദേശി ഏനിന്റെ പുരക്കൽ അബൂബക്കർ മകൻ ഷമീം, സഹോദരൻ സജീവ് (26) എന്നിവർക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് യുവാക്കൾ തമ്മിലുള്ള വഴക്ക് സംഘർഷമായത്. പരിക്കേറ്റ മൂന്നുപേരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.യാസർ അറഫാത്തിനെ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്ത് തിരൂർ സി ഐ ടി പി ഫർഷാദ്, എസ് ഐ ജലീൽ കറത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. കൃത്യത്തിലേക്ക് നയിച്ച കാരണം പൊലീസ് അന്വേഷിച്ചു വരികയാണ്.

പ്രതികൾക്കായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്.കോവിഡ് പരിശോധനയും പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.