video
play-sharp-fill
അമ്മയുമായി ആശുപത്രിയിലെത്തിയ മകള്‍ കുഴഞ്ഞ് വീണ് മരിച്ചു; മകളുടെ മൃതദേഹവുമായി വീട്ടിലെത്തിയപ്പോള്‍ അമ്മയും കുഴഞ്ഞ് വീണ് മരിച്ചു; അമ്മയുടെയും മകളുടെയും അകാലവിയോഗത്തിന്റെ ആഘാതം മാറാതെ നാട്

അമ്മയുമായി ആശുപത്രിയിലെത്തിയ മകള്‍ കുഴഞ്ഞ് വീണ് മരിച്ചു; മകളുടെ മൃതദേഹവുമായി വീട്ടിലെത്തിയപ്പോള്‍ അമ്മയും കുഴഞ്ഞ് വീണ് മരിച്ചു; അമ്മയുടെയും മകളുടെയും അകാലവിയോഗത്തിന്റെ ആഘാതം മാറാതെ നാട്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയുമായി ആശുപത്രിയിലെത്തിയ മകള്‍ കുഴഞ്ഞു വീണ് മരിച്ചു. ശ്വാസ തടസം അനുഭവപ്പെട്ട ഇവര്‍ കുഴഞ്ഞ് വീണ ഉടന്‍ മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ മകളുടെ മൃതദേഹവുമായി വീട്ടിലെത്തിയപ്പോള്‍ മാതാവും കുഴഞ്ഞുവീണ് മരിച്ചു. ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് അമ്മയും മകളും മരിച്ചത്. ചിറയ്ക്കല്‍ ചരുവിളാകം വീട്ടില്‍ ജാനമ്മ(88), മകള്‍ സുധ(52) എന്നിവരാണ് മരിച്ചത്.

മാതാവ് ജാനമ്മ കുറച്ച് നാളുകളായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു .ജാനമ്മയെ കാണിക്കാനാണ് മകള്‍ സുധ ഇവരുമായി ആശുപത്രിയിലെത്തുന്നത് . ആശുപത്രിയില്‍ ഇരിക്കുമ്പോള്‍ ശ്വാസ തടസം അനുഭവപ്പെട്ട് കുഴഞ്ഞു വീണ സുധ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മകളുടെ മൃതദേഹവുമായി വീട്ടിലെത്തിയ ജാനമ്മയും കുഴഞ്ഞു വീണു. ഉടന്‍തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇരുവവരുടെയും മൃതദേഹങ്ങള്‍ ചിറയ്ക്കല്‍ മലങ്കര സിറിയന്‍ കാത്തലിക് പള്ളിയില്‍ സംസ്‌കരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group