video
play-sharp-fill

അരി പൊടിപ്പിക്കാൻ വീട്ടിൽ നിന്നുമിറങ്ങിയ വീട്ടമ്മയുടെ മൃതദേഹം കുളത്തിൽ കല്ല് കെട്ടിയ നിലയിൽ കണ്ടെത്തി ; ആത്മഹത്യയാകമെന്ന് പൊലീസ് :സംഭവം തൃശൂരിൽ

അരി പൊടിപ്പിക്കാൻ വീട്ടിൽ നിന്നുമിറങ്ങിയ വീട്ടമ്മയുടെ മൃതദേഹം കുളത്തിൽ കല്ല് കെട്ടിയ നിലയിൽ കണ്ടെത്തി ; ആത്മഹത്യയാകമെന്ന് പൊലീസ് :സംഭവം തൃശൂരിൽ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: അരി പൊടിപ്പിക്കാൻ വീട്ടിൽ നിന്നിറങ്ങിയ വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ചേർപ്പ് പെരുമ്പിള്ളിശ്ശേരി മൈമ്പിള്ളി വീട്ടിൽ രാമന്റെ ഭാര്യ സരസ്വതി (68)യെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ കല്ല് കെട്ടിയ നിലയിൽ ആയിരുന്നു. ചെവ്വൂർ പാമ്പാൻതോടിനു സമീപത്തുള്ള ഇവരുടെ പറമ്പിലെ കുളത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ ധാന്യം പൊടിപ്പിക്കുന്ന കടയിൽ അരി ഏൽപ്പിച്ച ശേഷമാണ് പോയത്. ഉച്ചയായിട്ടും തിരിച്ചു വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.ഇവരുടെ സ്വർണമാല വീട്ടിൽ ഊരി വെച്ചിട്ടുണ്ട്.എന്നാൽ ആത്മഹത്യയാകാനാണ് സാധ്യതയെന്ന് ചേർപ്പ് പൊലീസ് പറഞ്ഞു. മക്കൾ: ബാബു, ബിന്ദു (സർവേ ഓഫീസ്, തൃശൂർ) മരുമക്കൾ: നീതു, ഉദയകുമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച പോസ്റ്റ്‌മോർട്ടത്തിനു ശേഷം ശവസംസ്‌കാരം നടക്കും.