
കാമുകിയുടെ വീടിന് പിന്നിൽ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി :സംഭവം തൃശൂരിൽ
സ്വന്തം ലേഖകൻ
തൃശൂർ : കാമുകിയുടെ വീടിന് പിന്നിൽ യുവാവിനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പഴുവിൽ സ്വദേശി ഷിന്റോ(35)യാണ് മരിച്ചത്.ഇയാൾ സ്വർണ്ണതൊഴിലാളിയാണ്.തൃശൂരിലെ ചാഴൂരിലെ സംഭവം നടന്നത്. ചാഴൂർ പഴുവിൽ പുലിക്കോട്ടിൽ തോമസിന്റെ മകനാണ് ഷിന്റോ.
യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പുറത്തൂരിൽ യുവാവിന്റെ മൃതദേഹം കാമുകിയുടെ വീടിന് പിന്നിൽ കണ്ടത്.അതേസമയം കാമുകിയെ കാണാനായി ഇയാൾ എത്തിയപ്പോൾ വീടിന്റെ പിറകുവശത്ത് സ്ഥാപിച്ചിരിക്കുന്ന മോട്ടോറിന്റെ വയറിൽനിന്ന് ഷോക്കേറ്റതെന്നാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കണ്ടത് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Third Eye News Live
0
Tags :