play-sharp-fill
വീട്ടിൽ ആളില്ലാത്ത സമയത്ത് പതിനാറുകാരി തൂങ്ങി മരിച്ചു: സംഭവം കുമ്മനത്ത്; മരണത്തിലെ ദുരൂഹത നീങ്ങാതെ നാട്ടുകാർ

വീട്ടിൽ ആളില്ലാത്ത സമയത്ത് പതിനാറുകാരി തൂങ്ങി മരിച്ചു: സംഭവം കുമ്മനത്ത്; മരണത്തിലെ ദുരൂഹത നീങ്ങാതെ നാട്ടുകാർ

സ്വന്തം ലേഖകൻ

കുമ്മനം: വീട്ടിൽ ആളില്ലാത്ത സമയത്ത് പതിനാറുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിനു പിന്നിലെ ദുരൂഹത നീങ്ങാതെ ആശങ്കയിൽ വീട്ടുകാരും നാട്ടുകാരും. കുമ്മനം ചെങ്ങളം തോന്നംകരിഭാഗത്ത് മാങ്ങാപ്പറമ്പിൽ നവാസിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ചെങ്ങളം അമ്പൂരം യാഹി പുരയിടത്തിൽ നസീന (16)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 
ഒൻപതാം ക്ലാസിൽ പഠനം അവസാനിപ്പിച്ച നസീന, വീട്ടിൽ എംബ്രോയ്ഡറി ജോലികൾ അടക്കം ചെയ്താണ് ജീവിക്കുന്നത്. വ്യാഴാഴ്ച വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് നസീന ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. എന്നാൽ, മരണത്തിനു പിന്നിലെ കാരണമെന്തെന്ന് ഇനിയും വ്യക്തതയായിട്ടില്ല. ചില സമയങ്ങളിൽ ഒറ്റയ്ക്കിരിക്കുന്ന പെൺകുട്ടിയായിരുന്ന നസീനയെന്നാണ് ബന്ധുക്കൾ പറയുന്നത്. കാര്യമായ സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല. തനി്ച്ച് ഇരുന്നിരുന്ന നസീനയ്ക്ക് മാനസികമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പെട്ടന്ന് സങ്കടമുണ്ടാകുന്ന പ്രകൃതവുമായിരുന്നു. ഇതാവാം മരണകാരണമെന്നാണ് സംശയിക്കുന്നത്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ മാർട്ടത്തിന് ശേഷം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും.