play-sharp-fill
സിംഗപ്പൂരിൽ കെട്ടിടത്തിൽ നിന്നും വീണ് മലയാളി യുവാവിന് ദാരുണാണാന്ത്യം ; മരിച്ചത് തൃശൂർ സ്വദേശി

സിംഗപ്പൂരിൽ കെട്ടിടത്തിൽ നിന്നും വീണ് മലയാളി യുവാവിന് ദാരുണാണാന്ത്യം ; മരിച്ചത് തൃശൂർ സ്വദേശി

സ്വന്തം ലേഖകൻ

തൃശൂർ: സിംഗപ്പൂരിൽ ബഹുനില കെട്ടിടത്തിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. തൃശൂർ സ്വദേശിയായ യുവാവാണ്‌  മരിച്ചത്. ചിയ്യാരം സുഭാഷ് നഗറിൽ ചാലക്കൽ വീട്ടിൽ തോമസിന്റെ മകൻ സ്റ്റെബിൻ (27) ആണു മരിച്ചത്.

സിംഗപ്പൂരിലെ ഇഷാനിൽ മൈക്രോൺ സേബ് സ്ഥാപനത്തിൽ എഞ്ചീനിയറായി ജോലിചെയ്തു വരികയായിരുന്നു യുവാവ്. രണ്ടു മാസം മുൻപാണ് യുവാവ് വിവാഹിതനായത്. സ്റ്റെബിന്റെ ഭാര്യ അനറ്റ് ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ഭാര്യയോടൊപ്പം താമസിച്ചിരുന്ന സ്റ്റെബിൻ വെള്ളിയാഴ്ച വൈകിട്ട് പുതിയ ഫ്‌ളാറ്റിലേക്കു താമസം മാറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഴിഞ്ഞ ഫ്‌ളാറ്റ് വൃത്തിയാക്കാൻ രാത്രിയിൽ പോയപ്പോഴാണ് അപകടം. കാൽ തെന്നിവീണതാണ് മരണം കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസാണു കഴിഞ്ഞ ദിവസം രാവിലെ ഫ്‌ളാറ്റിനു താഴെ യുവാവിന്റെ മൃതദേഹം കണ്ടത്.