സ്ഥിരം സവാരിക്കിടെ ഓട്ടോക്കാരനുമായി പ്രണയം: 8 മാസത്തെ ദാമ്പത്യത്തിനൊടുവിൽ ടെക്‌നോപാർക്ക് മുൻ ജീവനക്കാരി വാടക വീട്ടിൽ മരിച്ച നിലയിൽ

സ്ഥിരം സവാരിക്കിടെ ഓട്ടോക്കാരനുമായി പ്രണയം: 8 മാസത്തെ ദാമ്പത്യത്തിനൊടുവിൽ ടെക്‌നോപാർക്ക് മുൻ ജീവനക്കാരി വാടക വീട്ടിൽ മരിച്ച നിലയിൽ

നേമം: ടെക്നോപാർക്കിലെ മുൻ ജീവനക്കാരി വാടക വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം അമ്പലത്തിൻകര സെറ്റിൽമെന്റ് കോളനിയിൽ രാജൻ-തുളസി ദമ്പതികളുടെ മകൾ രേഷ്മ (24) ആണ് ഇന്നലെ മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുക്തർ അഹമ്മദ് പോലീസ് നിരീക്ഷണത്തിലാണ്.

പുതിയ കാരയ്ക്കാമണ്ഡപത്തിനു സമീപം വാടകവീട്ടിൽ താമസിച്ചു ഇരുവരും തമ്മിൽ സ്ഥിരം വഴക്ക് പതിവായിരുന്നെന്നാണ് അയൽവാസികൾ പറയുന്നത്. സംഭവത്തെ തുടർന്ന് ഭർത്താവ് മുക്തർ അഹമ്മദിനെ നേമം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വൈകുന്നേരം 3 മണിയ്ക്ക് ശേഷം മുക്താർ ഒരു ഓട്ടോയിൽചലനമറ്റ രേഷ്മയെയും കൊണ്ട് നേമം ശാന്തിവിള താലൂക്കാശുപത്രിയിൽ എത്തുകയായിരുന്നു. ഭാര്യ കഴുത്തിൽ കുരിക്കിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ഇയാൾ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ പരിശോധനയിൽ സംശയം തോന്നിയ ഡോക്ടർ വിവരം പൊലീസിൽ അറിയിക്കുകയും തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയിൽ യുവതി തൂങ്ങി മരിച്ചതായുളള യാതൊരു അടയാളങ്ങളും കാണാനില്ലായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത മുക്താർ പരസ്പര വിരുദ്ധമായിട്ടാണ് കാര്യങ്ങൾ പറഞ്ഞത് . യുവതി വീട്ടിനുളളിലെ കിടപ്പുമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് ഇയാൾ പൊലീസിനോട് ആവർത്തിച്ചു .

8 മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ടെക്നോപാർക്കിലെ മുൻ ജീവനക്കാരിയായ രേഷ്മ സവാരിക്കിടെയാണ് മുക്താറുമായി പരിചയപ്പെട്ടത്. ഈ അടുപ്പം പിന്നീട് പ്രണയമായി മാറിയതോടെയാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ഇരുവരും കാരയ്ക്കാമണ്ഡപത്തിനു സമീപം വാടകവീട്ടിൽ ഒരുമിച്ച് താമസിക്കാൻ തുടങ്ങി.

എന്നാൽ സ്ഥിരം മദ്യപാനിയായിരുന്ന മുക്താർ യുവതിയുമായി സ്ഥിരം വഴക്കിടുന്നതും ഉപദ്രവിക്കുന്നതും പതിവായി.സംഭവദിവസം പുറത്തായിരുന്ന യുവതിയെ മുക്താർ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയിരുന്നതായി സാക്ഷി മൊഴിയുണ്ട്. പിന്നീട് വീട്ടിൽ എന്തു സംഭവിച്ചുവെന്ന് ആർക്കും അറിയില്ല.

യുവതിയുടെ മൃതദേഹം നടപടികൾക്ക് ശേഷം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഇന്ന് ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തും. വിശദമായ പരിശോധനാ ഫലം വന്നാൽ മാത്രമേ യുവതിയുടെ മരണത്തിനു പിന്നിലുളള കാരണം വ്യക്തമാവുകയുളളുവെന്ന് നേമം പൊലീസ് പറഞ്ഞു