സിനിമാ-സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : പ്രശസ്ത സിനിമാ–സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു. തിരുവനന്തപുരത്ത് വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം,സർഗം,കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗീതാലക്ഷ്മിയാണ് രവി വള്ളത്തോളിന്റെ ഭാര്യ. ഗീതാലക്ഷമിയും രവി വള്ളത്തോളും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി തണൽ എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റിയും നടത്തി വരുന്നുണ്ടായിരുന്നു.

അഭിനയത്തിന് പുറമെ എഴുത്തുകാരനും കൂടിയാണ് രവി വള്ളത്തോൾ. ഇരുപത്തിയഞ്ചോളം ചെറുകഥകളും രചിച്ചിട്ടുണ്ട്. ഗാനരചയിതാവായിട്ടാണ് ഇദ്ദേഹം സിനിമാ രംഗത്തേക്ക് എത്തുന്നത്.