play-sharp-fill
ആരാച്ചാരില്ല, ആര് വധിക്കും….?  കഴുമരത്തിലേക്ക് പോകാന്‍ കേരളത്തിലെ ജയിലുകളിലുള്ളത് 20 പേര്‍; അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചതോടുകൂടി എണ്ണം 21 ആയി; കോട്ടയം ജില്ലയിൽ നിന്നും വധശിക്ഷ കാത്ത് കഴിയുന്നത് മൂന്ന് പേർ

ആരാച്ചാരില്ല, ആര് വധിക്കും….? കഴുമരത്തിലേക്ക് പോകാന്‍ കേരളത്തിലെ ജയിലുകളിലുള്ളത് 20 പേര്‍; അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചതോടുകൂടി എണ്ണം 21 ആയി; കോട്ടയം ജില്ലയിൽ നിന്നും വധശിക്ഷ കാത്ത് കഴിയുന്നത് മൂന്ന് പേർ

കൊച്ചി: ആലുവ കേസില്‍ അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ ജയിലുകളില്‍ വധശിക്ഷ കാത്ത് കഴിയുന്നവരുടെ എണ്ണം 21 ആയി.

കോട്ടയം ജില്ലയിൽ നിന്നും വധശിക്ഷ കാത്ത് കഴിയുന്നത് മൂന്ന് പേരാണ്. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 4, വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ 4, വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ 3, തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ 9 എന്നിങ്ങനെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം. വധശിക്ഷ വിധിക്കാറുണ്ടെങ്കിലും നടപ്പിലാക്കുന്നതിന്റെ എണ്ണം കുറഞ്ഞതോടെ സംസ്ഥാനത്ത് ആരാച്ചാരില്ലാത്ത അവസ്ഥയാണ്.

കണ്ണൂരിലും തിരുവനന്തപുരത്തുമാണ് വധശിക്ഷ നടപ്പിലാക്കാൻ കഴുമരങ്ങളുള്ളത്. 1991ല്‍ റിപ്പര്‍ ചന്ദ്രനെയാണ് കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ അവസാനം തൂക്കിലേറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1974ല്‍ കളിയാക്കാവിള സ്വദേശി അഴകേശനെയാണ് തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ അവസാനമായി തൂക്കിലേറ്റിയത്. പെരുമ്ബാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അസം സ്വദേശി മുഹമ്മദ് അമിറുള്‍ ഇസ്‌ലാം, ചെങ്ങന്നൂരിലെ ഇരട്ടകൊലപാതക കേസിലെ പ്രതി ബംഗ്ലാദേശി പൗരൻ ലബലു ഹസൻ, ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യു തുടങ്ങിയവരൊക്കെ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലുകളിലുണ്ട്.

2015 മേയ് പതിനാറിന് രാത്രി പാറമ്പുഴയിലെ അലക്ക് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാർ അലക്ക് കമ്പനി ഉടമയേയും ഭാര്യയേയും മകനേയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ നരേന്ദ്രകുമാറിന് വധശിക്ഷ ലഭിച്ചു.

2013 ഓഗസ്റ്റ് 28നു പഴയിടത്ത് ദമ്പതികളെ കൊലചെയ്ത് ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി ചെറുവള്ളി ചൂരപ്പാടി അരുണ്‍കുമാറിനും കഴിഞ്ഞ വര്‍ഷം വധശിക്ഷ വിധിച്ചിരുന്നു.

പാലക്കാട് ആമയൂരില്‍ ഭാര്യയെയും നാലു മക്കളെയും കൊലചെയ്ത കേസില്‍ പാലാ ചക്കാമ്പുഴ പറമ്പത്തേട്ട് റെജികുമാറിനും വധശിക്ഷ ലഭിച്ചു. ഇവർ മൂന്ന് പേരുമാണ് വധശിക്ഷ കാത്ത് സെൻട്രൽ ജയിലുകളിൽ കഴിയുന്നത്