video
play-sharp-fill

കോട്ടയം മുൻ എം.പി സ്കറിയ തോമസ് അന്തരിച്ചു ; മരണം സംഭവിച്ചത് കോവിഡാനന്തര ചികിത്സയിൽ കഴിയുന്നതിനിടയിൽ

കോട്ടയം മുൻ എം.പി സ്കറിയ തോമസ് അന്തരിച്ചു ; മരണം സംഭവിച്ചത് കോവിഡാനന്തര ചികിത്സയിൽ കഴിയുന്നതിനിടയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മുൻ എം.പി. സ്കറിയ തോമസ് (71) അന്തരിച്ചു. കോവിഡ് ബാധിച്ച് ആസ്റ്റർ മെഡിസിറ്റിയിൽ 2 ആഴ്ചയായി ചികിത്സയിലായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടയിൽ ഇന്ന് ഉച്ചയോടെയായിരുന്നു മരണം സംഭവിക്കുകയായിരുന്നു.

കോവിഡ് നെഗറ്റീവ് ആയെങ്കിലും കരളിനെ ഗുരുതരമായി ബാധിച്ചതായിരുന്നു മരണകാരണം. ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോൺഗ്രസ് (സ്കറിയ) ചെയർമാനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു തവണ ലോക്സഭയിൽ കോട്ടയത്തെ പ്രതിനിധീകരിച്ച സ്കറിയ തോമസ് അവിഭക്ത കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്.

ഇപ്പോൾ കേരള കോൺഗ്രസ് ചെയർമാൻ, കേരളാ സ്റ്റേറ്റ് എന്റർപ്രൈസസ് ചെയർമാൻ ആയി പ്രവർത്തിച്ച് വരിക്കെയായിരുന്നു. ക്നാനായ സഭ അസോസിയേഷൻ ട്രസ്റ്റി ആയിരുന്നു.