
യഥാസമയം ചികിത്സ നൽകാതെ അമ്മ മരിച്ചു; അമ്മയുടെ പേരിലുള്ള സ്ഥലം വിറ്റു കിട്ടിയ 60 ലക്ഷം രൂപ പുട്ടടിച്ച മകൻ മൃതദേഹം ഓടയിൽ തള്ളി; സംഭവത്തിൽ കേസെടുത്ത് പൊലീസ്; മകനെതിരെ മനപൂർവമായ നരഹത്യക്കുറ്റം
സ്വന്തം ലേഖകൻ
കോട്ടയം: അമ്മയുടെ പേരിലുള്ള സ്വത്ത് വിറ്റു ലഭിച്ച ശേഷം ലഭിച്ച 60 ലക്ഷം രൂപ പുട്ടടിച്ചു തീർത്ത മകൻ അമ്മയുടെ മൃതദേഹം ഓടയിൽ തള്ളി. അമ്മയ്ക്കു അവസാന കാലത്ത് മരുന്നു പോലും വാങ്ങി നൽകാതിരുന്ന മകനാണ് അമ്മയുടെ മൃതദേഹം ഓടയിൽ തള്ളിയത്. മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശി അല്ക്സ് ബേബിയാണ് പിടിയിലായത്. സ്വന്തം വാഹനത്തിൽ പാലായിലെത്തിയ അലക്‌സ്, അമ്മയുടെ മൃതദേഹം റോഡരികിലെ തോട്ടിലേയ്ക്കു തള്ളുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പാലായിലെ റോഡരികിലെ തോട്ടിൽ വൃദ്ധയുടെ മൃതദേഹം കലുങ്കിനടിയിൽ നിന്നും കണ്ടെത്തിയത്. പ്രദേശവാസിയല്ലാത്ത ആളുടെ മൃതദേഹം കൊണ്ടുവന്നിട്ടതാണെന്ന് അന്നേ സംശയമുയർന്നിരുന്നു. പോസ്റ്റുമോർട്ടത്തിലും സ്വാഭാവിക മരണമെന്നായിരുന്നു റിപ്പോർട്ട്. അന്വേഷണം തുടരുന്നതിനിടെ പോലീസിന് ലഭിച്ച രഹസ്യവിവരമാണ് വഴിത്തിരിവായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ചിങ്ങവനത്ത് ലോഡ്ജിലാണ് അലക്സും അമ്മ അമ്മുക്കുട്ടിയും കഴിഞ്ഞിരുന്നത്. അമ്മുക്കുട്ടിയുടെ പേരിലുള്ള വസ്തു പത്ത് വർഷം മുൻപ് അലക്സ് 60 ലക്ഷംരൂപയ്ക്ക് വിൽപന നടത്തിയിരുന്നു. എന്നാൽ സ്വന്തം മാതാവ് മരിച്ചപ്പോൾ സംസ്‌കരിക്കാൻ പണമില്ലാത്തതിനാൽ കുറ്റിക്കാട്ടിലെറിയുകയായിരുന്നു.
മൃത്‌ദേഹം തിരിച്ചറിഞ്ഞ സാഹചര്യത്തിൽ മകനെ വിളിച്ചു വരുത്തി പാലാ ഡി.വൈ.എസ്.പി ഷാജിമോൻ ജോസഫ്, സി.ഐ. വി.എ.സുരേഷ് എന്നിവർ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കേസിനു പിന്നിലെ യാഥാർത്ഥ്യം പുറത്തു വന്നത്.
പാലാ ഡി.വൈ.എസ്.പിക്ക് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നുളള അന്വേഷണത്തിലാണ് ചിങ്ങവനത്ത് മകനോടൊപ്പം താമസിച്ചിരുന്ന മാവേലിക്കര സ്വദേശിയുടെ ജഡമാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. അമ്മയ്ക്കു മരുന്നു കൃത്യമായി നൽകാതെ, കൃത്യ സമയത്തു ചികിത്സ നൽകാതെയാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. ഇതിനു ശേഷ്ം അമ്മയുടെ മൃതദേഹം റോഡരികിൽ തള്ളുകയായിരുന്നു.