ബേക്കറി തൊഴിലാളിയായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ : ബേക്കറി തൊഴിലാളിയായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട്ടെ തമ്പാന്റെ മകൻ കരിവെള്ളൂരിലെ തേലപ്രത്ത് ഹൗസിൽ അജേഷ് (34)ആണ് മരിച്ചത്. ബേക്കറി സാധനങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന അജേഷ്.

ഞായറാഴ്ച രാത്രി കിണറ്റിന്റെ കരയിൽ ഇരുന്ന് സഹപ്രവർത്തകരുമായി സംസാരിച്ചിരിക്കുകയായിരുന്നു. ഇതിനു ശേഷം സഹപ്രവർത്തകർ ഉറങ്ങാൻ പോയി. പുലർച്ചെ മൂന്നു മണിയോടെ ബേക്കറി ഉണ്ടാക്കാനായി ഒപ്പമുള്ളവർ എഴുന്നേറ്റപ്പോൾ അജേഷിനെ കാണാത്തതിനാൽ അന്വേഷിക്കുന്നതിനിടെ കിണറിന്റെ വല നീങ്ങിയ നിലയിൽ കണ്ടതിനാൽ നടത്തിയ പരിശോധനയിലാണ് കിണറ്റിൽ കണ്ടെത്തിയത്. ഉടൻ തന്നെ പയ്യന്നൂർ ഗവ. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. രുഗ്മിണിയാണ് മാതാവ്. ഒരു സഹോദരിയും സഹോദരനുമുണ്ട്.