video
play-sharp-fill

അമ്മഞ്ചേരിയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു: മരിച്ചത് എൻജിനീയറിങ്ങ് വിദ്യാർത്ഥി: ജീവനൊടുക്കിയത് പഴ്സും എടിഎം കാർഡും നഷ്ടമായതിൽ മനംനൊന്ത്

അമ്മഞ്ചേരിയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു: മരിച്ചത് എൻജിനീയറിങ്ങ് വിദ്യാർത്ഥി: ജീവനൊടുക്കിയത് പഴ്സും എടിഎം കാർഡും നഷ്ടമായതിൽ മനംനൊന്ത്

Spread the love

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: പഴ്സും എ ടി എം കാർഡും നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോട്ടയം അമ്മഞ്ചേരി ചിത്തിരയിൽ രജി ലാലിന്റെ മകൻ ഗോവിന്ദ് (20) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ ഒൻപതിനാണ് ഇയാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എൻജിനീയറിംങ്ങ് വിദ്യാർത്ഥിയായ ഗോവിന്ദിൻ്റെ പഴ്സും എ ടി എം കാർഡും കഴിഞ്ഞ ദിവസം നഷ്ടമായിരുന്നു. ഇതിന് വീട്ടുകാർ ഗോവിന്ദിനെ വഴക്ക് പറഞ്ഞിരുന്നു. ഇതിൻ്റെ അസ്വസ്ഥതയിലായിരുന്നു ഗോവിന്ദ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രിയിൽ കിടക്കാൻ വീടിനുള്ളിലേയ്ക്ക് പോയ ഗോവിന്ദ് രാവിലെ ഒൻപത് മണി കഴിഞ്ഞിട്ടും ഉണർന്നില്ല. തുടർന്ന് വീട്ടുകാർ വാതിൽ തുറന്നതോടെയാണ് വീടിനുള്ളിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. തുടർന്ന് വിവരം ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. ഗാന്ധിനഗർ പോലീസ് മേൽനടപടി സ്വീകരിച്ചു.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.