video
play-sharp-fill
കോഴിക്കോട്ട് അമ്മയെയും  ഒന്നര വയസ്സുള്ള കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയിൽ ..! മൃതദേഹം കണ്ടെത്തിയത് വീട്ടിലെ കിണറ്റിൽ..! അന്വേഷണം

കോഴിക്കോട്ട് അമ്മയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയിൽ ..! മൃതദേഹം കണ്ടെത്തിയത് വീട്ടിലെ കിണറ്റിൽ..! അന്വേഷണം

സ്വന്തം ലേഖകൻ

കോഴിക്കോട് : ചേമഞ്ചേരിയില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് മാവിള്ളി വീട്ടില്‍ പ്രജിത്തിന്റെ ഭാര്യ ധന്യ(35) ഒന്നര വയസ്സുള്ള മകള്‍ പ്രാര്‍ത്ഥ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ 7 മണിയോടെയാണ് സംഭവം. വീട്ടിലെ കിണറ്റിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നി രക്ഷാസേന എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.