video

00:00

പനച്ചിക്കാട് പാത്താമുട്ടത്ത് കളിക്കുന്നതിനിടെ ഷോൾ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസുകാരി മരിച്ചു: മരിച്ചത് സഹോദരനൊപ്പം കളിക്കുന്നതിനിടെ

പനച്ചിക്കാട് പാത്താമുട്ടത്ത് കളിക്കുന്നതിനിടെ ഷോൾ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസുകാരി മരിച്ചു: മരിച്ചത് സഹോദരനൊപ്പം കളിക്കുന്നതിനിടെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : പനച്ചിക്കാട് പത്താമുട്ടത്ത് വീടിനുള്ളിൽ സഹോദരനൊപ്പം കളിക്കുന്നതിനിടെ ഷോൾ കഴുത്തിൽ കുടുങ്ങി പതിനൊന്നു വയസുകാരിയ്ക്ക് ദാരുണാന്ത്യം. സഹോദരനൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷോൾ കഴുത്തിൽ കുരുങ്ങിയാണ് മരണം സംഭവിച്ചത്.

പാത്താമുട്ടം കരിമ്പനക്കുന്നേൽ അതുല്യയാണ് ദാരുണമായി മരിച്ചത്. വെള്ളുത്തുരുത്തി ഗവ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് അതുല്യ സനീഷ്. അച്ഛൻ സനീഷും, അമ്മ സൗമ്യയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാത്താമുട്ടം കരിമ്പനക്കുന്നേ ഭാഗത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കുട്ടിയും സഹോദരനും വീടിനുള്ളിൽ കളിക്കുകയായിരുന്നു. ഇതിനിടെ സഹോദരൻ വീടിനുള്ളിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങി.

സഹോദരന് ഒപ്പം കളിക്കുന്നതിനായി പുറത്തേയ്ക്ക് പോകുന്നതിനായി കുട്ടി ഇറങ്ങുന്നതിനിടെ ജനലിൽ കുടുങ്ങിയ ഷോൾ കഴുത്തിൽ കുടുങ്ങുകയായിരുന്നു. മുറിയ്ക്കുള്ളിൽ നിന്നും അസ്വാഭാവികമായ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ അമ്മയുടെ സഹോദരൻ്റെ ഭാര്യ ഓടിയെത്തി. ഈ സമയത്താണ് കുട്ടി ഷോളിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്.

തുടർന്ന് , ഇവർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ പിതാവ് സനീഷ് ഓട്ടോ ഡ്രൈവറാണ്. അമ്മ റബർ കമ്പനിയിൽ ജീവനക്കാരിയാണ്. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ. ചിങ്ങവനം പൊലീസ് കേസെടുത്തു.