video
play-sharp-fill

കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം ; പേരക്കുട്ടിയുടെ മരണം നേരിൽ കണ്ട മുത്തച്ഛൻ ഹൃദയസ്തംഭനം മൂലം മരിച്ചു ; ഇരട്ടമരണത്തിൽ തേങ്ങി കട്ടിപ്പാറ ഗ്രാമം

കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം ; പേരക്കുട്ടിയുടെ മരണം നേരിൽ കണ്ട മുത്തച്ഛൻ ഹൃദയസ്തംഭനം മൂലം മരിച്ചു ; ഇരട്ടമരണത്തിൽ തേങ്ങി കട്ടിപ്പാറ ഗ്രാമം

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി പന്ത്രണ്ട് വയസുകാരൻ മരിച്ചു. പേരക്കുട്ടിയുടെ മരണം കൺമുന്നിൽ കണ്ട മുത്തച്ഛൻ ഹൃദയസ്തംഭനം മൂലം മരിച്ചു. കന്നൂട്ടിപാറ ചക്കച്ചാട്ടിൽ അബ്ദുൽ ജലീലിന്റെ മകൻ മുഹമ്മദ് ബാസിം(12) ആണ് കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുടുങ്ങി മരിച്ചത്. സ്വന്തം പേരക്കുട്ടിയുടെ മരണം നേരിൽ കണ്ട മുത്തച്ഛൻ അലവിഹാജി(68)യാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്.

കളിക്കുന്നതിനിടയിൽ ബാസിമിന്റെ കഴുത്തിൽ അബന്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. ഇതോടെ അത്യാസന്ന നിലയിലായതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുട്ടിയുടെ മരണവാർത്ത അറിഞ്ഞതോടെ അപകടം നേരിൽകണ്ട അലവി ഹാജി കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദ്രോഗിയായ അലവിഹാജിയെയും ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബാസിമിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഹമ്മദ് ബാസിൽ കൈതപ്പൊയിൽ മർകസ് പബ്ലിക് സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ഫാത്തിമനസ്രിൻ ,റാസിം,മാതാവ് നൗഷിദ. അലവി ഹാജിയുടെ. ഭാര്യ നഫീസ.മക്കൾ ഇഖ്ബാൽ, ജലീൽ, സൽമത്ത്, ഹാജറ, ഹഫ്‌സത്ത് സഹോദരങ്ങൾ: അഹമ്മദ്കുട്ടി,ഉസ്സയിൻ, ഹംസ, മമ്മി ,അബു. നബീസ, സുലൈഖ, ആസ്യ .

Tags :