
ഇടുക്കി: വാഗമണ്ണില്‍ വിനോദ സഞ്ചാരി കൊക്കയില്‍ വീണ് മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്. ഇടുക്കി ജില്ലയിലെ കാഞ്ഞാര്‍ വാഗമണ്‍ റോഡില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.
ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ 200 അടി താഴ്ചയിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു.
തോബിയാസും സംഘവും വിനോദയാത്രയ്ക്കായി എറണാകുളത്തില്‍നിന്ന് വാഗമണിലേക്ക് എത്തിയതാണ്. സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ മടങ്ങവെ, കാഞ്ഞാര്‍-വാഗമണ്‍ റോഡിലെ ചാത്തന്‍പാറ ഭാഗത്ത് ഇവര്‍ വാഹനം നിര്‍ത്തി പുറത്തേക്കിറങ്ങി. ഇതിനിടെയായിരുന്നു കാല്‍ വഴുതി താഴേയ്ക്ക് വീണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്നവർ ഉടന്‍ മൂലമറ്റം ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു .

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് മൂലമറ്റം, തൊടുപുഴ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തി പുലർച്ചെ മൂന്നുമണിയോടെ മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് ഇടുക്കി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.