video
play-sharp-fill

കുടുംബത്തോടൊപ്പം വിനോദ യാത്രയ്ക്കെത്തി; പുഴയിൽ കുളിക്കുന്നതിനിടെ അപകടം; അതിരപ്പിള്ളിയിൽ എട്ട് വയസുകാരൻ മുങ്ങി മരിച്ചു

കുടുംബത്തോടൊപ്പം വിനോദ യാത്രയ്ക്കെത്തി; പുഴയിൽ കുളിക്കുന്നതിനിടെ അപകടം; അതിരപ്പിള്ളിയിൽ എട്ട് വയസുകാരൻ മുങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ എട്ട് വയസുകാരൻ മുങ്ങി മരിച്ചു.തമിഴ്നാട് കൃഷ്ണഗിരി സ്വദേശി മോനീശ്വരൻ ആണ് മരിച്ചത്.

അതിരപ്പിള്ളി വെറ്റിപ്പാറ പാലത്തിന് സമീപം പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം. കുടുംബത്തോടൊപ്പം വിനോദ യാത്ര വന്നതായിരുന്നു മോനീശ്വരൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘത്തിൽ മോനീശ്വരനൊപ്പം മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. പുഴയിൽ ഇറങ്ങിയപ്പോൾ ഇരുവരും ഒരു ഭാഗത്തേക്ക് നീങ്ങിയിരുന്നു. അതിനിടെയാണ് എട്ട് വയസുകാരൻ അപകടത്തിൽപ്പെട്ടത്. മുങ്ങിത്താഴുന്നത് കണ്ട ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ കുട്ടിയാണ് മാതാപിതാക്കളോട് വിവരം പറഞ്ഞത്.

മുതിർന്നവർ പെട്ടെന്നു തന്നെ കുട്ടിയെ രക്ഷിച്ചെങ്കിലും അനക്കമൊന്നുമുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിയ ശേഷം മരണം സ്ഥിരീകരിച്ചു. ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.

Tags :