പുതുവത്സര ആഘോഷത്തിനെത്തിയ യുവാവ് മുങ്ങി മരിച്ചു; മരിച്ചത് ബെംഗളൂരു സ്വദേശി അരൂപ് ഡെ

Spread the love

പുതുവത്സര ആഘോഷങ്ങൾക്കിടെ ഉണ്ടായ അപകടത്തിൽ വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു.ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. കുടുംബത്തിനൊപ്പമാണ് ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയത്. മിറക്കിൾ ബെ റിസോർട്ടിനു സമീപമാണ് സംഭവം ഉണ്ടായത്. കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു.

video
play-sharp-fill

വര്‍ക്കല ഓടയം ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന മിറക്കിള്‍ ബെ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം
കുളിക്കാനിറങ്ങിയ അരൂപ് തിരയിലകപ്പെടുകയായിരുന്നു.

കരയില്‍നിന്ന് 50 മീറ്ററോളം അകലെയായിരുന്നു അപകടം സംഭവിച്ചത്.മുങ്ങിത്താഴുന്ന അരൂപിനെ സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കരയ്‌ക്കെത്തിച്ചിരുന്നെങ്കിലും ശ്വാസതടസ്സമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അരൂപ് ആസ്ത്മ രോഗിയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അയിരൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.