പുഴയിൽ മീന്‍ പിടിക്കുന്നതിനിടെ അച്ഛനും മകളും മുങ്ങി മരിച്ചു ; അപകടം വീരന്‍ പുഴയില്‍ ഇന്നലെ രാത്രിയിൽ

Spread the love

കൊച്ചി: എറണാകുളം പറവൂരില്‍ പുഴയിൽ മീന്‍ പിടിക്കുന്നതിനിടെ അച്ഛനും മകളും മുങ്ങി മരിച്ചു. മത്സ്യതൊഴിലാളിയായ ബാബു, മകള്‍ നിമ്മ്യ എന്നിവരാണ് രാത്രി വീരന്‍ പുഴയില്‍ മുങ്ങി മരിച്ചത്. ബാബുവും മകളും ചെറുവഞ്ചിയിലാണ് മീന്‍പിടിക്കാന്‍ ഇറങ്ങിയത്.

video
play-sharp-fill

നിമ്മ്യയുടെ കരച്ചിൽ കേട്ട് ഓടെയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പോലീസും ഫയര്‍ഫോഴ്‌സും എത്തുന്നതിന് മുമ്പ് തന്നെ രണ്ട് പേരെയും നാട്ടുകാര്‍ കണ്ടെത്തി. ഇരുവരെയും കരക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കടമക്കുടി ഗവ വൊക്കേഷണല്‍ എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് നിമ്മ്യ.