വോട്ട് ചെയ്ത് ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം; തൃശ്ശൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

Spread the love

തൃശ്ശൂർ:  വാണിയംപാറയില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (63) (ഉണ്ണി ചെക്കൻ) ആണ് മരിച്ചത്.വാണിയംപാറ ഇകെഎംയുപി സ്കൂളിലെ 37-ാം നമ്ബർ ബൂത്തില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ ആണ് കുഴഞ്ഞുവീണ് മരിച്ചത്.

video
play-sharp-fill

വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പോളിങ് ഓഫീസറുടെ നേതൃത്വത്തില്‍ വീല്‍ചെയറില്‍ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആംബുലൻസില്‍ തൃശ്ശൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.