‘അമ്മയുടെ കൂടെ ഞാനും പോവ്വാ’; അമ്മ മരിച്ച്‌ ഏഴാം ദിവസം ഫേസ്ബുക്കിൽ കുറിപ്പിട്ട് 55കാരൻ ജീവനൊടുക്കി

Spread the love

കോഴിക്കോട്: അമ്മ മരിച്ച്‌ ഏഴാം ദിവസം തന്റെ ഫേസ് ബുക്കില്‍ കുറിപ്പിട്ട് മകനും ജീവനൊടുക്കി. കോഴിക്കോട് തിക്കോടി പെരുമാള്‍പുരത്ത്  സുരേഷ് (55) ആണ് അമ്മയുടെ മരണത്തിന് പിന്നാലെ ജീവിതം അവസാനിപ്പിച്ചത്.

video
play-sharp-fill

സുരേഷ് തന്റെ ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ശേഷം ഹരീഷ് സ്മാരക റോഡിന് സമീപം റെയില്‍ പാളത്തില്‍ എത്തി ട്രെയിനിന് മുന്നില്‍ ചാടി  ജീവനൊടുക്കുകയായിരുന്നു. ഏഴ് ദിവസങ്ങള്‍ക്ക് മുന്‍പാണ് സുരേഷിന്‍റെ അമ്മ മരണപ്പെട്ടത്. അമ്മ മരിച്ചതോടെ വീട്ടില്‍ തനിച്ചായി പോയ സുരേഷ് അതീവ ദുഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അമ്മയും മകനും മാത്രമാണ് ആ വീട്ടില്‍ താമസിച്ചിരുന്നത്. അച്ഛൻ നേരത്തെ മരിച്ചുപോയതാണ്.

”അമ്മയുടെ കൂടെ ഞാനും പോവ്വാ” എന്നാണ്  കഴിഞ്ഞ ദിവസം ഇദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഒരു മണിക്കൂര്‍ കഴിയുമ്ബോഴേക്കും ഇദ്ദേഹം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. പയ്യോളി പൊലീസ് സംഭവ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരേതനായ നാരായണനാണ് സുരേഷിന്റെ പിതാവ്. സഹോദരൻ -ദിനേശൻ (മടപ്പള്ളി ഗവ. കോളേജിലെ പ്രൊഫസറാണ്.