
തേർഡ് ഐ ബ്യൂറോ
പാമ്പാടി: പ്രണയിച്ച് വിവാഹം കഴിച്ച് 22 ആം ദിവസം യുവാവ് വീടിൻ്റെ അടുക്കളയിൽ തൂങ്ങി മരിച്ചു. ഭാര്യ പരീക്ഷ എഴുതാൻ പോയ സമയത്താണ് യുവാവ് വീട്ടിൻ്റെ അടുക്കളയിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കളും രംഗത്ത് എത്തി.
പാമ്പാടി വെള്ളൂര്‍ തോട്ടപ്പള്ളി മാലത്ത് റോബിനെ (23) യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യപ്പാടി സ്വദേശിയായ യുവതിയും റോബിനും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. 22 ദിവസം മുൻപ് ഇരുവരും പ്രണയിച്ച് വീട്ടിൽ നിന്നും ഇറങ്ങിപ്പോന്ന് വിവാഹം കഴിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോളജ് വിദ്യാർത്ഥിയായ ഭാര്യയ്ക്ക് ബുധനാഴ്ച പരീക്ഷയുണ്ടായിരുന്നു. ഭാര്യയെ പരീക്ഷയ്ക്ക് അയച്ച ശേഷം ഉച്ചയോടെയാണ് റോബിൻ വീട്ടിലെത്തിയത്. റോബിൻ വീട്ടിൽ എത്തിയത് കണ്ടിരുന്നതായി അയൽവാസികളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
വൈകിട്ടു പരീക്ഷയ്ക്ക് ശേഷം മടങ്ങിയെത്തിയ ഭാര്യ വീട്ടിൽ നോക്കിയപ്പോൾ റോബിനെ കണ്ടില്ല. തുടര്‍ന്നു നോക്കുമ്പോഴാണ് അടുക്കളയില്‍ തൂങ്ങി മരിച്ചു നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി വൈകി മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്നു , മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.