കൃഷി സ്ഥലത്ത് പോയി മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞു; ആലപ്പുഴയിൽ വയോധികൻ മുങ്ങി മരിച്ചു

Spread the love

ആലപ്പുഴ: അമ്പലപ്പുഴ എടത്വയിൽ പാടത്തെ വെള്ളക്കെട്ടിൽ വള്ളത്തിൽ നിന്നും മറിഞ്ഞു വീണ് കർഷകൻ മരിച്ചു. മുട്ടാർ പഞ്ചായത്ത് രണ്ടാം വാർഡ് മിത്രക്കരി മേപ്രത്തുശ്ശേരിൽ എം ഇ മാത്തുക്കുട്ടി (63) ആണ് മരിച്ചത്.

ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ചെമ്പടി പാടത്തെ കൃഷിസ്ഥലത്ത് നിന്ന് വള്ളത്തിൽ മടങ്ങിവരുന്നതിനിടെ രാമങ്കരി പടവ പാടശേഖരത്തിൻ്റെ മോട്ടർ ചാലിൽ വള്ളവുമാമായി മറിയുകയായിരുന്നു. പുല്ല് വളർന്ന് നിൽക്കുന്ന ആഴമേറിയ ചാലിൽ താഴ്ന്ന മാത്തുക്കുട്ടിയെ ഏറെ പണിപ്പെട്ടാണ് നാട്ടുകാർ കരയ്ക്കെത്തിച്ചത്. നാട്ടുകാർ ആംബുലൻസിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല, വഴിമദ്ധ്യേ മരണം സംഭവിച്ചു.