കുമളി ആനക്കുഴിയിൽ കാണാതായ സഹോദരങ്ങളെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: കുമളി ആനക്കുഴിയിൽ കഴിഞ്ഞ ദിവസം കാണാതായ സഹോദരങ്ങളുടെ മൃതദേഹങ്ങൾ വീടിനു സമീപമുള്ള കുളത്തിൽ കണ്ടെത്തി. എസ്റ്റേറ്റ് ലയത്തിൽ താമസക്കാരായ അനീഷ് – എക്സിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത്ത്(8), ലക്ഷ്മിപ്രിയ(6) എന്നീ കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
കുട്ടികളെ ഇന്നലെ ഉച്ചയ്ക്ക് കാണാതായ ശേഷം ഇടുക്കി പൊലീസ് പത്ത് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. കുട്ടികളെ ആരോ കടത്തിക്കൊണ്ടു പോയെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. തുടർന്ന് നാട്ടുകാരും പോലീസും രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് കുട്ടികളുടെ മൃതദേഹം വീടിന് സമീപത്ത് വെള്ളം ശേഖരിക്കാനായി നിർമിച്ച പടുതക്കുളത്തിൻ കണ്ടെത്തിയത്.