play-sharp-fill
കോടിമത ലക്ഷ്യ അക്കാദമിയിലെ കൊലപാതകം: മരിച്ചത് എരുമേലിയിൽ നിന്ന് കാണാതായ ബംഗാൾ സ്വദേശിയെന്ന് സംശയം: തിരിച്ചറിയാൻ ബന്ധുക്കളെ തേടി പൊലീസ്

കോടിമത ലക്ഷ്യ അക്കാദമിയിലെ കൊലപാതകം: മരിച്ചത് എരുമേലിയിൽ നിന്ന് കാണാതായ ബംഗാൾ സ്വദേശിയെന്ന് സംശയം: തിരിച്ചറിയാൻ ബന്ധുക്കളെ തേടി പൊലീസ്

ക്രൈം ഡെസ്ക്

കോട്ടയം: നഗരമധ്യത്തിൽ എം സി റോഡിൽ ലക്ഷ്യ അക്കാദമിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളി ബംഗാൾ സ്വദേശി എന്ന് സംശയം. ഏപ്രിൽ 18 നാണ് ലക്ഷ്യ അക്കാദമിയുടെ നാലാം നിലയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എരുമേലിയിൽ ജോലിക്കായി സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്ന കൽക്കട്ട സ്വദേശിയായ പുഷ്‌നാഥ് സൈബിയാ (29) എന്ന യുവാവ് ആണെന്നാണ് വെസ് റ്റ് പൊലീസിന് ലഭിച്ച സൂചന.
കൊലപാതകം നടന്നതിന് തൊട്ടടുത്ത ദിവസമാണ് പുഷ്പനാഥിനെ എരുമേലിയിൽ നിന്ന് കാണാതായത്. നാട്ടിൽ പോകാൻ ആറു ദിവസവും തിരികെ എത്താൻ ആറു ദിവസവുമാണ് വേണ്ടത്. ഒരാഴ്ച സാധാരണ പുഷ്പ നാഥ് നാട്ടിൽ നിൽക്കുകയും ചെയ്യും. എന്നാൽ , ഈ സമയം കഴിഞ്ഞിട്ടും പുഷ്പ നാഥ് തിരികെ എത്താതെ വന്നതോടെയാണ് റൂമിൽ ഒപ്പം താമസിക്കുന്ന ബംഗാൾ സ്വദേശി പരാതിയുമായി എരുമേലി പൊലീസിനെ സമീപിച്ചത്. ഈ പരാതിയിൽ വിശദമായ മൊഴി എടുത്ത ശേഷം തുടർ അന്വേഷണത്തിനായി കേസ് വെസ്റ്റ് പൊലീസിന് കൈമാറി. തുടർന്ന് കേസ് അന്വേഷിച്ച പൊലീസാണ് കൊല്ലപ്പെട്ടത് പുഷ്പ നാഥ് ആണെന്ന സംശയം പ്രകടിപ്പിച്ചത്. തുടർന്ന് പുഷ്പനാഥ് തന്നെയാണ് മരിച്ചത് എന്ന് ഉറപ്പിക്കാൻ ബംഗാളിൽ നിന്നുള്ള ഇയാളുടെ ബന്ധുക്കളെ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

എരുമേലി പഞ്ചായത്ത്‌ ഓഫീസിന്റെ സമീപത്ത് വാടക കെട്ടിടത്തിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു പുഷ്‌നാഥും ബംഗാളി യുവാക്കളും. പുഷ്‌നാഥിനെ ഒരു സുഹൃത്ത് 21 ദിവസം മുമ്പ് എവിടേക്കോ കൂട്ടിക്കൊണ്ടുപോയെന്നും പിന്നെ തിരിച്ചു വന്നില്ലന്നും രണ്ട് ദിവസത്തിന് ശേഷം പുഷ്‌നാഥിന്റെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫായെന്നും സ്വദേശത്തു ചെന്നിട്ടില്ലെന്നും ആണ് യുവാക്കൾ ഞായറഴ്ചയാണ് എരുമേലി പോലീസിൽ പരാതി നൽകി അറിയിച്ചത്. പുഷ്‌നാഥിന്റെ ഫോട്ടോ എരുമേലി പോലീസ് വിവിധ സ്റ്റേഷനുകളിലേക്ക് ഇന്നലെ അയച്ച് മണിക്കൂറുകൾക്കകം കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും വിളിയെത്തുകയായിരുന്നു. ഫോട്ടോയിലുള്ള ആളാണ് കോടിമതക്ക് സമീപം കൊല്ലപ്പെട്ടതെന്ന സംശയം വെസ്റ്റ് പോലീസ് അറിയിച്ചു . എരുമേലി സ്റ്റേഷനിൽ പരാതി നൽകിയ ബംഗാളി യുവാക്കളെ രാത്രിയിൽ തന്നെ കോട്ടയത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഇവർ മൃതദേഹം തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നെഞ്ചിൽ കമ്പി കുത്തിക്കയറ്റിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. കോടിമത ശിവശൈലത്തിൽ മണികണ്ഠന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. മൃതദേഹത്തിൽ നെഞ്ചിലും കഴുത്തിലും ആഴത്തിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു. മൃതദേഹത്തിന്റെ സമീപത്തെ ചെരുപ്പിൽ നിന്നും പോലീസ് നായ മണം പിടിച്ച് കെട്ടിടത്തിന്റെ പല സ്ഥലത്തും തുടർന്ന് എൽ ഐ സി ഓഫീസിന് സമീപം വരെ ഓടിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. തലേദിവസം രാത്രിയിലുണ്ടായ ഇടിമിന്നലും മഴയും മൂലം ലക്ഷ്യ അക്കാദമിയിലെ സിസി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നു. ഇത് മൂലം കേസന്വേഷണത്തിൽ പ്രതികളുടേതായ ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ കഴിയുന്ന തെളിവുകൾ ഇല്ലാതിരുന്നതും കൊല്ലപ്പെട്ടയാളുടെ മൊബൈൽ ഫോൺ, പേഴ്സ് തുടങ്ങിയവ മൃതദേഹത്തിൽ ഇല്ലാതിരുന്നതും കേസന്വേഷണം വഴിമുട്ടിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് ഇതര സംസ്ഥാന തൊഴിലാളികളെയും ട്രാൻസ്‌ജെൻഡറുകളായ മൂന്ന് പേരെയും പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. കൊല്ലപ്പെട്ട പുഷ്പനാഥിന്റെ ബന്ധുക്കൾ എത്തിയ ശേഷം മാത്രമേ മരിച്ചത് ഇയാൾ തന്നെയാണോ എന്ന് വ്യക്തമാകു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group