മര്‍മ്മ ചികിത്സാകേന്ദ്രത്തിന്റെ പേരില്‍ പെണ്‍വാണിഭം: കോണ്‍ഗ്രസ് നേതാവ് അടക്കം എട്ടുപേര്‍ക്കെതിരെ കേസ്,കോട്ടയത്തും തൊടുപുഴയിലും പെൺവാണിഭ കേന്ദ്രങ്ങൾ നടത്തിയതായും വിവരം
സ്വന്തംലേഖകൻ
കോട്ടയം : മര്‍മ്മചികിത്സാ കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്ന കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഐഎന്‍ടിയുസി ഇടുക്കി യുവജന വിഭാഗം നേതാവു കൂടിയായ തൊടുപുഴ സ്വദേശി ഷമീര്‍ ഖാനാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് ഉന്നത കോണ്‍ഗ്രസ് നേതാവുമായി അടുത്ത ബന്ധമുണ്ടെന്ന് പറയുന്നു. കസ്റ്റഡിയില്‍ എടുത്ത പ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഷമീറും സംഘവും കോതമംഗലത്തെ ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്. ഇവിടെ വെച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മര്‍മ്മ ചികിത്സാകേന്ദ്രത്തിന്റെ പേരിലായിരുന്നു വീട് എടുത്തിരുന്നത്. ഈ സംഘത്തില്‍ അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. മറ്റ് പല കേസുകളിലും പ്രതിയായ ഇയാള്‍ക്ക് പല ഉന്നത നേതാക്കളുമായും ബന്ധമുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കള്ളനോട്ട് ഉള്‍പ്പടെയുള്ള കേസിലെ പ്രതിയായിരുന്നു ഷമീര്‍ ഖാന്‍. കോട്ടയത്തും തൊടുപുഴയിലും ഇയാള്‍ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.